Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയഥാർഥ ചാമ്പ്യൻമാർ...

യഥാർഥ ചാമ്പ്യൻമാർ ഞങ്ങളെന്ന്​ ബംഗളൂരു ഗോളി;  ചെന്നൈയിൻ കോച്ചി​ന്​ അതൃപ്​തി

text_fields
bookmark_border
John Gregory Gurpreet Singh Sandhu
cancel

ഇന്ത്യൻ സൂപർ ലീഗിലെ യഥാർഥ ചാമ്പ്യൻമാർ തങ്ങളാണെന്ന്​ ബംഗളൂരു എഫ്​സിയുടെ ഗോളി ഗുർപ്രീത്​ സിങ്​ സന്ദു. മത്സരം തോറ്റതിന്​ ശേഷം മാധ്യമങ്ങളോടായിരുന്നു സന്ദുവി​​െൻറ തുറന്നു പറച്ചിൽ. അതേസമയം ഫൈനലിൽ ബംഗളൂരു എഫ്​.സിയെ രണ്ടിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത്​ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്​സിയുടെ കോച്ച്​ ജോൺ ഗ്രിഗറി സന്ദുവി​​െൻറ പ്രതികരണത്തെ എതിർത്ത്​ രംഗത്ത്​ വന്നു.

‘‘ഫൈനലിൽ വിജയിച്ച ചെന്നൈയിനെ അഭിനന്ദിക്കുന്നു. എന്നാൽ ലീഗ്​ റൗണ്ടിൽ ഞങ്ങളാണ്​ വിജയിച്ചത്​. അതുകൊണ്ട്​ ഞങ്ങൾ തന്നെയാണ്​​ ചാമ്പ്യൻമാർ’’ ഇങ്ങനെയായിരുന്നു സന്ദുവി​​െൻറ പ്രതികരണം. 

സന്ദുവി​​െൻറ വാക്കുകൾ ശരിയായില്ലെന്ന്​ ചെന്നൈയിൻ കോച്ച്​ ഗ്രിഗറി പറഞ്ഞു​. ‘‘20 വർഷങ്ങൾ മുമ്പ്​ ഇംഗ്ലണ്ടിൽ ​പ്ലേഒാഫ്​ മത്സരങ്ങൾ തുടങ്ങിയിട്ടുണ്ട്​. ആദ്യ ആറ്​ സ്​ഥാനക്കാർക്ക്​ യോഗ്യത ലഭിക്കുന്ന വിധത്തിലാണ്​ ലീഗ്​. 20 പോയിൻറ്​ പിറകിൽ ഫിനിഷ്​ ചെയ്​താലും ടീമുകൾക്ക്​ പ്ലേഒാഫിൽ കളിക്കാം. അതാണ്​ നല്ല ഫോർമാറ്റ്​, സന്ദുവി​​െൻറ വാക്കുകളിൽ അതൃപ്​തിയുണ്ട്.​ തങ്ങൾ തന്നെയാണ്​ ജേതാക്കൾ- ചെന്നൈയിൻ കോച്ച്​ പ്രതികരിച്ചു.

​െഎ.എസ്​.എല്ലി​​െൻറ മത്സര ഘടന​യെ സംബന്ധിച്ച്​ തർക്കങ്ങളും ചർച്ചകളും നിലനിൽകെയാണ്​ ഗുർപ്രീതി​​െൻറ പ്രതികരണം. ലീഗ്​ റൗണ്ടിലെ മിക്ക മത്സരങ്ങളും വിജയിച്ച്​ പോയൻറ്​ നിലയിൽ ഒരുപാട്​ മുന്നിലുള്ള ബംഗളൂരു, ഫൈനലിൽ തോറ്റത്​ സംബന്ധിച്ച്​ വിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiyin fcbengaluru fcmalayalam newssports newsJohn Gregoryisl 2017-2018GurpreetISL champions
News Summary - Chennaiyin FC coach disappointed by Gurpreet’s ‘Bengaluru FC are ISL champions quip-sports news
Next Story