‘ഹെഡ്മാസ്റ്റർ’ റാഫി; ചെന്നൈയിന് ആദ്യ ജയം
text_fieldsചെന്നൈ: നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ സ്വന്തം തട്ടകത്തിൽ തോൽപിച്ച് മുൻ ചാമ്പ്യന്മാരായ ചെന്നൈയിന് സീസണിലെ ആദ്യ ജയം. പകരക്കാരനായി എത്തി ഗോൾ നേടി മലയാളി താരം മുഹമ്മദ് റാഫി താരമായ മത്സരത്തിൽ 3-0നാണ് ചെെന്നെയിെൻറ ജയം. നേരത്തെ, ആദ്യ മത്സരത്തിൽ എഫ്.സി ഗോവയോട് 3-2ന് തോറ്റായിരുന്നു ചെന്നൈയിെൻറ തുടക്കം. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ തന്നെ തോറ്റതോടെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെതിരെ കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് ജോൺ ഗ്രിഗറി ടീമിനെ കളത്തിലിറക്കിയത്.
ബ്രസീൽ താരം റാേഫൽ അഗസ്റ്റോക്കൊപ്പം അറ്റാക്കിങ് മിഡ്ഫീൽഡിൽ നെതർലൻഡ് താരം ഗ്രിഗറി നെൽസണിനെ വിന്യസിച്ചപ്പോൾ, ചെന്നൈയുടെ കളിക്ക് വേഗവും കൂടി. നോർത്ത് ഇൗസ്റ്റിെൻറ മലയാളി താരം അബ്ദുൽ ഹഖുവിെൻറ പിഴവിൽ ആദ്യ ഗോൾ ചെെന്നെക്ക് ലഭിച്ചപ്പോൾ, 24ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ മറ്റൊരു ഗോളോടെ ടീമിന് ലീഡ് നൽകി. ഒടുവിൽ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ഹെഡറിലൂടെയും (85) ഗോൾ നേടി പട്ടികതികച്ചു.
