Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​യാ​ൻ ഹ്യൂ​മി​ന്​...

ഇ​യാ​ൻ ഹ്യൂ​മി​ന്​ ഹാ​ട്രി​ക്​; ഡ​ൽ​ഹി ജ​യി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്

text_fields
bookmark_border
ഇ​യാ​ൻ ഹ്യൂ​മി​ന്​ ഹാ​ട്രി​ക്​; ഡ​ൽ​ഹി ജ​യി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്
cancel

ന്യൂഡൽഹി: ഇതായിരുന്നു കേരളം കാത്തിരുന്ന നിമിഷം. ഗാലറികളിൽ നിന്ന്​ ഗാലറി​കളിലേക്ക്​ പടരുന്ന മഞ്ഞപ്പടയുടെ ആരവങ്ങൾ നെഞ്ചോട്​ ചേർത്ത ആരാധകർ കൊതിച്ച മത്സരഫലം. ഇഷ്​ടതാരം ഇയാൻ ഹ്യൂം കളംനിറഞ്ഞൊഴുകിയപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ തകർപ്പൻ ജയത്തോടെ തിരിച്ചുവരവ്​. ഡൽഹിയുടെ മണ്ണിൽ ഡൈനാമോസിനെ 3^1ന്​ തരിപ്പണമാക്കി ഹാട്രിക്​ ഗോളുമായി പ്രിയ താരം ഹ്യൂമേട്ടൻ നിറഞ്ഞാടി. പതിവ്​ മഞ്ഞയഴിച്ച്​ കറുപ്പിലിറങ്ങിയ ബ്ലാസ്​റ്റേഴ്​സിനായി ചോരചിന്തി പോരാടിയ ഹ്യൂം ഇഷ്​ടംനൽകിയ പിന്തുടർന്ന ആരാധകർക്ക്​ ഹാട്രിക്​ ഗോൾകൊണ്ട്​ തുലാഭാരം സമർപ്പിച്ചു. 
കളിയുടെ 12ാം മിനിറ്റിൽ കറേജ്​ പെകൂസ​​​​​െൻറ അസാമാന്യ ക്രോസ്​ വലയിലെത്തിച്ച്​ തുടങ്ങിയ ഗോൾവേട്ടയിലേക്ക്​ 78, 83 മിനിറ്റുകളിൽ എണ്ണംപറഞ്ഞ സ്​കോറിലൂടെ പട്ടികയ തികച്ചു. ബോക്​സ്​ ടു ബോക്​സ്​ ഒാടിക്കളിച്ച ഇയാൻ ഹ്യൂം മഞ്ഞപ്പടയുടെ പോർമുഖം​ഏറ്റെടുത്തതോടെ എതിരാളികൾ തരിപ്പണമായി. െഎ.എസ്​.എൽ നാലു സീസണുകളിലായി ഹ്യൂമി​​​​​െൻറ മൂന്നാം ഹാട്രിക്കായിരുന്നു ഡൽഹിയിൽ പിറന്നത്​. 

 

ഹ്യൂം ​റീലോഡഡ്​
പുകമഞ്ഞും തണുപ്പും നിറഞ്ഞ ഡൽഹിയിലെ  രാത്രിയിൽ ഇയാൻ ഹ്യൂം ആരോടൊക്കെയോ കണക്കു തീർക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ പഴയ താവളത്തിലേക്ക്​ തിരിച്ചെത്തിയിട്ടും ഫോമിലേക്കുയരാൻ കഴിയാത്തതിന്​ കേട്ട പഴികൾക്കുള്ള പകതീർക്കൽ. രാജിവെച്ച്​ പോയ മുൻ കോച്ച്​ റെനെ മ്യൂലൻസ്​റ്റീ​ൻ 90ാം മിനിറ്റിൽ പകരക്കാരനായിറക്കി പരിഹസിക്കു​േമ്പാൾ പുഞ്ചിരികൊണ്ടായിരുന്നു മറുപടി. ഗോളുകളോ ശ്രദ്ധേയമായ നീക്കങ്ങളോ നടത്താനാവാതെ ഒരു താരത്തി​​​​​െൻറ ആത്​മവിശ്വാസം ഞെരിച്ചു തീർത്ത നാളുകളിൽ ആരാധകർപോലും വിമർശന മുന്നയിച്ചു. മ്യൂലൻസ്​റ്റീൻ രാജിവെച്ച്​ നാട്ടിലേക്ക്​ പോയപ്പോൾ പഴയ സഹതാരം ഡേവിഡ്​ ജെയിംസ്​ കോച്ചായെത്തിയത്​ ഇയാൻ ഹ്യൂമിനും പുതുജന്മമായിരുന്നു. കോച്ചി​​​​​െൻറ  വിശ്വാസമെത്തിയപ്പോൾ ആത്​മവിശ്വാസം വീണ്ടെടുത്ത ഹ്യൂമി​നെ കളത്തിൽ കാണാനായി. പുണെക്കെതിരായ മത്സരത്തിൽ മുഴുസമയവും കളിച്ച്​ ആ പഴയ ഇയാൻ ഹ്യൂമിനെ ആരാധകർക്ക്​ സമ്മാനിച്ചു. 

ഡേവിഡ്​ ജെയിംസിനു കീഴിലെ രണ്ടാം മത്സരത്തിലും ​െപ്ലയിങ്​ ഇലവനിൽ അറ്റാക്കറായെത്തിയപ്പോൾ ആരാധകരും ചിലത്​ പ്രതീക്ഷിച്ചിരുന്നു. മധ്യനിരയിൽ കിസിറ്റോ കെസറോണും ഫോർവേഡായി ബെർബറ്റോവുമെത്തി. വിങ്ങുകളിൽ ജാകിചന്ദ്​ സിങും കറേജ്​ പെകൂസനും. മുന്നേറ്റത്തിലേക്ക്​ നിർബാധം പന്തെത്തിയപ്പോൾ ഹ്യൂമും അവസരത്തിനൊത്തുയർന്നു. സി.കെ. വിനീതി​​​​​​െൻറ അഭാവം സങ്കടപ്പെടുത്തിയ ആരാധകർക്ക്​ ഹ്യൂം മറുപടി നൽകി. കൂട്ടിയിടിയിൽ ചോരവാർന്നശേഷം തലയിൽ കെട്ടുമായി കളത്തിലെത്തിയിട്ടും കടിഞ്ഞാണില്ലാത്ത കുതിപ്പിന്​ കൂച്ചുവിലങ്ങിടാൻ ഡൽഹിക്കായില്ല. 
പന്തുരുണ്ടു​ തുടങ്ങി ആദ്യ മിനിറ്റുകളിൽ നിറഞ്ഞുകളിച്ച ഡൽഹിയാണ്​ കൈയടി നേടിയത്​. 10​ മിനിറ്റിനുള്ളിൽ അപകടകരമായ രണ്ട്​ ആ​ക്രമണങ്ങളിലൂടെ ആതിഥേയർ ബ്ലാസ്​റ്റേഴ്​സ്​ ഗോൾ മുഖത്ത്​ അങ്കലാപ്പ്​ തീർത്തു. 12ാം മിനിറ്റിൽ പെകൂസൻ മുന്നേറ്റം ഹ്യൂം ഗോളാക്കിയതോടെ തിരക്കഥ മാറി. എങ്കിലും ഡൽഹി ഒന്നാം പകുതി പിരിയും മു​േമ്പ പ്രീതംകോട്ടലി​​​​​െൻറ ഹെഡ്​ഡർ ഗോളിലൂടെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഡൽഹി കൂടുതൽ ഏകോപനവും ആക്രമണവും നടത്തിയെങ്കിലും രണ്ട്​ മിന്നും അവസരങ്ങൾ ഗോളാക്കിയ ഇയാൻഹ്യും ഡൽഹിയുടെ ചിറകരിഞ്ഞു. ആതിഥേയർക്ക്​ സീസണിലെ ഏഴാം തോൽവി. 

ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഹ്യൂമിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
 


0-1: ഗോൾ ഹ്യൂമേട്ടൻ 12’’ 
12ാം മി​നി​റ്റി​ൽ സു​ഭാ​ഷി​ശ്​ റോ​യ്​ ചൗ​ധ​രി​യു​ടെ ഗോ​ൾ കി​ക്ക്​ മ​ധ്യ​വ​ര​ക്ക്​ മു​ന്നി​ൽ പ​തി​ച്ച​പ്പോ​ൾ ത​ല​വെ​ച്ച ഇ​യാ​ൻ ഹ്യൂ​മി​ലൂ​ടെ ഇ​ട​തു​വി​ങ്ങി​ൽ ക​റേ​ജ്​ പെ​കൂ​സ​ന്. പ​ന്തു​മാ​യി ഒാ​ടി​യ പെ​കൂ​സ​ൻ പ്ര​തി​രോ​ധ​െ​മാ​ഴി​ഞ്ഞ ഡ​ൽ​ഹി പോ​സ്​​റ്റി​ൽ ഒാ​ടി​യെ​ത്തു​ന്ന ഹ്യൂ​മി​നാ​യി കാ​ത്തി​രു​ന്നു. മി​ന്ന​ൽ വേ​ഗ​ത്തി​ലെ​ത്തി​യ ഹ്യൂം ​ബോ​ക്​​സി​ലേ​ക്ക്​ ഒ​ഴു​കി​വീ​ണ​പ്പോ​ൾ പെ​കൂ​സ​​​​െൻറ ക്രോ​സ്​ കി​റു​കൃ​ത്യം. പ​ന്ത്​ വ​ല​യി​ൽ. ക​ള​മു​ണ​രും മു​മ്പ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വ​ല​കു​ലു​ക്കി. 

1-1: കോട്ടാൽ ഹെഡർ 44’
ഒ​ന്നാം പ​കു​തി​യി​ൽ ത​ന്നെ മ​റു​പ​ടി​ക്കാ​യി പൊ​രു​തി​യ ഡ​ൽ​ഹി ഫ​ലം​ക​ണ്ടു. ​ഗോ​ളി​ന്​ നി​ര​ന്ത​രം ആ​ക്ര​മി​ച്ച ഡ​ൽ​ഹി​ക്ക്​ അ​നു​കൂ​ല​മാ​യ ഫ്രീ​കി​ക്ക്. റോ​മി​യോ ഫെ​ർ​ണാ​ണ്ട​സ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധ​ത്തി​ന്​ മു​ക​ളി​ലൂ​ടെ തൊ​ടു​ത്തു​വി​ട്ട ഷോ​ട്ട്​ ഉ​യ​ർ​ന്നു​ചാ​ടി​യ ​ക്യാ​പ്​​റ്റ​ൻ പ്രീ​തം​കോ​ട്ടാ​ലി​​​​െൻറ ​ത​ല​യി​രു​മ്മി വ​ല​യി​ൽ. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​േ​രാ​ധ​വും ഗോ​ളി​യും നി​സ്സ​ഹാ​യ​ർ.

1-2: ഡബ്ൾ ഹ്യൂം 78’
​വി​ജ​യ​ഗോ​ളി​നാ​യി പോ​രാ​ട്ടം ക​ന​ക്കു​ന്ന​തി​നി​ടെ ബ്ലാ​സ്​​റ്റേ​ഴ്​​സി​​​​െൻറ ര​ണ്ടാം ഗോ​ൾ. ത്രോ​ബാ​ളി​ലൂ​ടെ ല​ഭി​ച്ച പ​ന്തു​മാ​യി കു​തി​ച്ച ഇ​യാ​ൻ ഹ്യൂം ​ഇ​ട​തു വി​ങ്ങി​ൽ നി​ന്നും  ഡ്രി​ബ്​​ൾ ചെ​യ്​​ത്​ മു​ന്നേ​റി​യ​പ്പോ​ൾ ര​ണ്ട്​ ഡ​ൽ​ഹി പ്ര​തി​രോ​ധ​ക്കാ​ർ​ക്കും നി​ല​തെ​റ്റി. വ​ക​ഞ്ഞു​മാ​റി ​ബോ​ക്​​സി​ന്​ മു​ന്നി​ൽ ​െതാ​ടു​ത്ത ഉ​ജ്ജ്വ​ല ഷോ​ട്ട്​ വ​ല​യി​ൽ.

1-3: ഹാട്രിക് ഹ്യൂം, 83’
​കേ​ര​ളം കാ​ത്തി​രു​ന്ന നി​മി​ഷം. തി​രി​ച്ച​ടി​ക്കാ​ൻ ​െപാ​രു​തി​യ ഡ​ൽ​ഹി​ക്കാ​ർ പ്ര​തി​രോ​ധം മ​റ​ന്ന​പ്പോ​ൾ ഗോ​ൾ​കി​ക്കി​ലൂ​ടെ​യെ​ത്തി​യ പ​ന്ത്​ സി​ഫ്​​നി​യോ​സി​​​​െൻറ ത​ല​യി​ൽ ഉ​രു​മ്മി ബോ​ക്​​സി​ന്​ മു​ന്നി​ൽ ഇ​യാ​ൻ ഹ്യൂ​മി​ൽ. മാ​ർ​ക്കി​ങ്​ മ​റ​ന്ന ഡ​ൽ​ഹി​ക്കാ​രെ കാ​ഴ്​​ച​ക്കാ​രാ​ക്കി ഹ്യൂം ​കു​തി​ച്ചു​പാ​ഞ്ഞ​പ്പോ​ൾ അ​നാ​യാ​സ ഫി​നി​ഷി​ങ്ങി​ലൂ​ടെ ഹാ​ട്രി​ക്​ ഗോ​ൾ. 
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersfootballDelhi Dynamosmalayalam newssports news
News Summary - Blasters Lead One goal-Sports news
Next Story