ആരാധകർ ക്ഷമിക്കണം, ബ്ലാസ്റ്റേഴ്സ് കടലാസ് പുലികൾ –ബൈച്യുങ് ബൂട്ടിയ
text_fieldsന്യൂഡഹി: ‘സീസൺ തുടങ്ങുന്നതിന് മുമ്പ് കിരീട ഫേവറിറ്റുകളിൽ ഞാൻ പറഞ്ഞിരുന്നത് കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ് വെറും ‘കടലാസ് പുലികളാണെന്ന്’ തെളിഞ്ഞു, മഞ്ഞക്കടലായി ഒാരോ മത്സരത്തിലും ആർത്തിരമ്പുന്ന ആരാധകൾ ക്ഷമിക്കണം’. ഒരു ദേശീയ മാധ്യമത്തിനു നൽകിയ െഎ.എസ്.എൽ വിശകലനത്തിനിടെ മുൻ ഇന്ത്യൻ താരം ബൈച്യുങ് ബൂട്ടിയയുടെ കമൻറാണിത്. ചൂടേറിയ പോരാട്ടങ്ങളുമായി െഎ.എസ്.എൽ അവസാനത്തിലേക്ക് അടുക്കുേമ്പാൾ, െഎ ലീഗിൽ വിപ്ലവം രചിച്ച ബംഗളൂരുവിന് തന്നെയാണ് കിരീട സാധ്യതയെന്നും താരം പറഞ്ഞു.
‘‘ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലെത്താൻ ഇനി മറ്റുള്ളവരെ ആശ്രയിക്കണം. വിദേശതാരങ്ങളെയും ഇന്ത്യൻ കളിക്കാരെയും കളത്തിൽ സമന്വയിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ലബിനെ നെഞ്ചിലേറ്റുന്ന ആരാധകർക്കായി ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലെങ്കിലും കിരീടം നേടണം’’ -താരം പറഞ്ഞു.