വമ്പൻ തുകക്ക് കാലു ഉച്ചെ എ.ടി.കെയിൽ
text_fieldsകൊൽക്കത്ത: ഡൽഹി ഡൈനാമോസിെൻറ മിന്നുംതാരമായ നൈജീരിയൻ സ്ട്രൈക്കർ കാലു ഉെച്ചയെ െകാൽക്കത്ത സ്വന്തമാക്കി. കരാർ തുക പുറത്തുവിട്ടിട്ടില്ല. ഇതോടെ വരുന്ന സൂപ്പർ കപ്പിൽ താരം രണ്ടുതവണ െഎ.എസ്.എൽ ചാമ്പ്യന്മാരായ കൊൽക്കത്തക്കായി പന്തു തട്ടും.
ഇൗ സീസണിൽ ഡൽഹി ഡൈനാമോസ് മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും 15 മത്സരങ്ങളിൽനിന്ന്് 13 ഗോളുമായി ഉച്ചെ ടോപ് സ്കോറർ പട്ടികയിൽ മൂന്നാമതുണ്ടായിരുന്നു. ഉച്ചെയുടെ വരവ് ടീമിന് കരുത്തേകുമെന്നാണ് മാനേജർ റോബി കീൻ കരുതുന്നത്. മുൻ എസ്പാനിയോൾ താരമായിരുന്ന കാലു ഉച്ചെ 2015 സീസണിൽ പുണെക്കുവേണ്ടി കളിച്ചിരുന്നു. പിന്നീട് െഎ.എസ്.എൽ വിട്ട നൈജീരിയൻ താരം 2017ലാണ് വീണ്ടും മടങ്ങിയെത്തുന്നത്.
