െഎ.എസ്.എൽ: രണ്ടാം ജയം തേടി ഡൽഹി ഇന്ന് മുംബൈക്കെതിരെ
text_fieldsമുംബൈ: സീസണിൽ തുടർതോൽവികളുമായി വലയുന്ന ഡൽഹി ഡൈനാമോസ് ഇന്ന് എവേ പോരാട്ടത്തിൽ ശക്തരായ മുംബൈയെ നേരിടും. ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ ഡൽഹി രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. സീസണിലെ ആദ്യത്തിൽ പുണെയെ 2-3ന് തോൽപിച്ച ഡൽഹി പിന്നീട് ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.
വമ്പൻ ഫോമിലുള്ള മുംബൈയെ തോൽപിക്കാൻ ഡൽഹിക്ക് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. നിലവിൽ ആറാം സ്ഥാനത്തുള്ള അവർ, ഏഴു മത്സരത്തിൽ മൂന്ന് ജയവും ഒരു സമനിലയും നേടിയിട്ടുണ്ട്. അവസാന മത്സരത്തിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ 2-0ത്തിന് തോൽപിച്ചാണ് മുംബൈ ഹോം മത്സരത്തിനിറങ്ങുന്നത്.
ഹോം മത്സരത്തിൽ മുംബൈ മൂന്നിൽ രണ്ടും വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ താരം ബൽവന്ദ് സിങ്ങാണ് മുംബൈയുടെ ഗോളടിവീരൻ. ഇതുവരെ നാലു ഗോളുകൾ അടിച്ചുകൂട്ടിയ താരം എതിർവലയിൽ പന്തെത്തിക്കാനും ഗോളിന് വഴിയൊരുക്കാനും മിടുക്കനാണ്. മുൻ സ്പാനിഷ് ഫുട്ബാളർ മിഗ്വൽ എയ്ഞ്ചലിെൻറ പരിശീലനത്തിലുള്ള ഡൽഹിക്ക് മുന്നേറ്റത്തിലാണ് പ്രശ്നങ്ങൾ.
