ഡൈനാമിറ്റാകാന്‍ ഡല്‍ഹി
text_fieldsറോബര്‍ട്ടോ കാര്‍ലോസായിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന്‍െറ സൂപ്പര്‍ താരം. കളിക്കാരനായും പരിശീലകനായും ചുമതലയേറ്റെടുത്ത കാര്‍ലോസ് കളിക്കാനിറങ്ങിയില്ളെങ്കിലും വരക്കുപുറത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ സീസണില്‍ ഒരു പോയന്‍റിന് സെമി പ്രവേശം നഷ്ടപ്പെട്ട തലസ്ഥാന നഗരിക്കാര്‍ രണ്ടാം സീസണില്‍ സെമിയിലത്തെി. എന്നാല്‍, ഗുരു-ശിഷ്യ പോരാട്ടത്തില്‍ സീക്കോയുടെ എഫ്.സി ഗോവയോട് ഡല്‍ഹി ഡൈനാമോസ് അടിയറവ് പറഞ്ഞു. പുതിയ സീസണില്‍ റോബര്‍ട്ടോ കാര്‍ലോസ് ഇല്ല. ഇറ്റലിയുടെ മുന്‍ പ്രതിരോധനിരക്കാരനായിരുന്ന ജിയാന്‍ലൂക്ക സാംബ്രോട്ടയാണ് പരിശീലകന്‍. മാര്‍ക്വീതാരമായി ഫ്രാന്‍സിന്‍െറ ഫ്ളോറന്‍റ് മലൂദയെ നിലനിര്‍ത്തി. ആഫ്രിക്കന്‍ കരുത്തിലാണ് ഇക്കുറി ഡല്‍ഹി പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നത്. ഘാന, സെനഗല്‍ രാജ്യങ്ങളില്‍നിന്ന് രണ്ടുവീതം താരങ്ങളാണ് ഇക്കുറി ടീമില്‍. മൂന്നുവീതം ബ്രസീല്‍, സ്പെയിന്‍ താരങ്ങളും ഇംഗ്ളണ്ട്, ഫ്രാന്‍സ് താരങ്ങളും 25 അംഗ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ പ്രതിരോധം
ആറു പ്രതിരോധ താരങ്ങളില്‍ നാലുപേരും ഇന്ത്യക്കാര്‍. കഴിഞ്ഞ സീസണില്‍ ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയ മലയാളിതാരം അനസ് എടത്തൊടികയാണ് പ്രധാനി. വടക്കുകിഴക്കന്‍ താരങ്ങളായ ലാല്‍ച്വന്‍കിമ, ലാല്‍റുവതര, ചിംഗ്ളെന്‍സാന സിങ് എന്നിവരാണ് മറ്റു താരങ്ങള്‍. അത്ലറ്റികോ ഡി കൊല്‍ക്കത്തയില്‍നിന്നാണ് ലാല്‍ച്വന്‍കിമ വരുന്നത്. ലാല്‍റുവതരയും ചിംഗ്ളെന്‍സാന സിങ്ങും ഐ.എസ്.എല്ലില്‍ പുതിയ താരങ്ങളാണ്. ഘാനയുടെ ഡേവിഡ് ആഡി, സ്പെയിന്‍താരം റൂബന്‍ ഗോണ്‍സാലെസ് എന്നിവരാണ് പ്രതിരോധനിരയിലെ സ്പെയിന്‍ സാന്നിധ്യം. ഇരുവരും ഇന്ത്യയില്‍ ആദ്യം. റൂബന്‍ റയല്‍ മഡ്രിഡിനു വേണ്ടി നാലു മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. സ്പെയിന്‍ താരം ടോണി ടോബ്ളാസ്, ഇന്ത്യന്‍ താരങ്ങളായ സഞ്ജീബന്‍ ഘോഷ്, സോറന്‍ അന്‍ഗന്‍ബ എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.
സ്വദേശി-വിദേശി മധ്യനിര
അഞ്ചുവീതം സ്വദേശി, വിദേശി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശീലകന്‍ മധ്യനിരയിലെ നീക്കങ്ങള്‍ മെനയുന്നത്. മുന്നേറ്റനിരക്ക് പന്തത്തെിക്കുക എന്ന പ്രധാനചുമതല മാര്‍ക്വീതാരം ഫ്ളോറന്‍റ് മലൂദക്കായിരിക്കും. കഴിഞ്ഞ സീസണില്‍ 10 കളികളില്‍ ബൂട്ടുകെട്ടിയെങ്കിലും മലൂദ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. മലൂദക്കൊപ്പം ബ്രസീലില്‍നിന്നുള്ള ബ്രൂണോ പെല്ലിസാറി, മെമോ, സ്പെയിന്‍ താരം മാര്‍ക്കോസ് ടെബാര്‍, സെനഗല്‍ താരം ഇബ്രാഹിമ നിയാസെ, ഇംഗ്ളണ്ടില്‍നിന്നുള്ള സമീര്‍ നബി എന്നിവരാണ് മധ്യനിരയിലെ മറ്റു വിദേശതാരങ്ങള്‍. മലയാളിയായ ഡെന്‍സന്‍ ദേവദാസ്, റൂബര്‍ട്ട് നോംഗ്രും സൗവിക് ചക്രബര്‍ത്തി, യുവതാരം ആമോസ്, കീന്‍ ലെവിസ്, മിലന്‍ സിങ് എന്നിവരാണ് പ്രതിരോധനിരയില്‍ സ്ഥാനംപിടിച്ചത്.
ഗോളടിക്കാന്‍ വിദേശികള്‍
പ്രതിരോധത്തിലും മധ്യനിരയിലും സ്ഥാനമുണ്ടെങ്കിലും മുന്നേറ്റ നിരയില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം കുറവ്. മിക്ക ഐ.എസ്.എല്‍ ടീമുകളും ഗോളടിക്കാന്‍ വിദേശതാരങ്ങളെ ആശ്രയിക്കുന്നു. ആകെ നാല് മുന്നേറ്റതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ അര്‍ജുന്‍ ടുഡു മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. യുവത്വമാണ് ഡല്‍ഹി മുന്നേറ്റത്തിന്‍െറ പ്രത്യേകത. ബ്രസീല്‍ ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങിയ മാഴ്സെലീഞ്ഞോക്ക് പ്രായം 29. കഴിഞ്ഞ സീസണിലും ഡല്‍ഹിയുടെ കുന്തമുനയായിരുന്ന ഘാനക്കാരന്‍ റിച്ചാര്‍ഡ് ഗാട്സെക്ക് 24 വയസ്സ്. 14 ഐ.എസ്.എല്‍ മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ ഗാട്സെയുടെ ബൂട്ടുകളില്‍നിന്ന് പിറന്നു. സെനഗലിന്‍െറ യുവതാരം ബഡാര ബഡ്ജിക്ക് 22 പൂര്‍ത്തിയായിട്ടേയുള്ളൂ. ബഡ്ജി സെനഗലിനുവേണ്ടി രണ്ടു മത്സരങ്ങളിലും കളിച്ചു. ഈ യുവത്വത്തിലാണ് ഡല്‍ഹിയുടെ ഗോള്‍ പ്രതീക്ഷകള്‍.
ടീം: ഗോള്‍കീപ്പര്‍മാര്‍: ടോണി ടോബ്ളാസ്, സഞ്ജീബന്‍ ഘോഷ്, സോറന്‍ അന്‍ഗന്‍ബ. പ്രതിരോധം: അനസ് എടത്തൊടിക, ലാല്‍ച്വന്‍കിമ, ലാല്‍റുവതര, ചിംഗ്ളെന്‍സാന സിങ്, ഡേവിഡ് ആഡി, റൂബന്‍ ഗോണ്‍സാലെസ്. മധ്യനിര: ഫ്ളോറന്‍റ് മലൂദ, പെല്ലിസാറി, മെമോ, മാര്‍ക്കോസ് ടെബാര്‍, ഇബ്രാഹിമ നിയാസെ, സമീര്‍ നബി, ഡെന്‍സന്‍ ദേവദാസ്, റൂബര്‍ട്ട് നോംഗ്രും, സൗവിക് ചക്രബര്‍ത്തി, ആമോസ്, കീന്‍ ലെവിസ്, മിലന്‍ സിങ്. മുന്നേറ്റം: മാഴ്സെലീഞ്ഞോ, റിച്ചാര്‍ഡ് ഗാട്സെക്ക്, ബഡാര ബഡ്ജിക്ക്, അര്‍ജുന്‍ ടുഡു.
ഹോം ഗ്രൗണ്ട്: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ന്യൂഡല്‍ഹി
പരിശീലകന്‍:
ജിയാന്‍ലൂക്ക സാംബ്രോട്ട (ഇറ്റലി)
മാര്‍ക്വീ താരം:
ഫ്ളോറന്‍റ് മലൂദ (ഫ്രാന്‍സ്)
ഉടമകള്‍:
ഡെന്‍ നെറ്റ്വര്‍ക്
2015 സീസണ്‍: അഞ്ചാം സ്ഥാനം
2014 സീസണ്‍: സെമിഫൈനല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
