ഇഷ്ഫാഖ് അഹ്മദ് ടാറ്റ സ്റ്റീലിൽ
text_fields
ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സുമായുള്ള മൂന്നുവർഷം നീണ്ട കരാർ അവസാനിപ്പിച്ച് മുൻ ഇന്ത്യൻതാരം ഇഷ്ഫാഖ് അഹ്മദ് െഎ.എസ്.എല്ലിലെ പുതിയ ടീമായ ടാറ്റ സ്റ്റീലിലേക്ക് കൂടുമാറി. ടാറ്റ സ്റ്റീലിെൻറ അസിസ്റ്റൻറ് ജനറൽ മാനേജറായാണ് നിയമനം. സൂപ്പർ ലീഗിലെ പുതു സംഘമായ ടാറ്റ ടീമിെൻറ ആദ്യ കരാറാണിത്. ടീം സെലക്ഷനുൾപ്പെടെയുള്ള നിർണായക ചുമതലകളാവും ഇഷ്ഫാഖിന്. പ്രഥമ െഎ.എസ്.എൽ സീസണിലാണ് ജമ്മു കശ്മീർ ഫുട്ബാളർ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലൊപ്പിടുന്നത്. പുണെ സിറ്റിക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സ് ജഴ്സിയിലെ ആദ്യ മത്സരം. 2015ൽ ബ്ലാസ്റ്റേഴ്സിെൻറ െപ്ലയർ അസിസ്റ്റൻറ് കോച്ചായി ചുമതലയേറ്റു. കഴിഞ്ഞ സീസണിൽ കളിക്കാരനും പരിശീലകനുമായി തുടർന്നു.
