Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആദ്യ ടെസ്​റ്റ്​...

ആദ്യ ടെസ്​റ്റ്​ മത്സരത്തി​നിറങ്ങിയ അയർലൻഡ് ​​130ന്​ പുറത്ത്​

text_fields
bookmark_border
ആദ്യ ടെസ്​റ്റ്​ മത്സരത്തി​നിറങ്ങിയ അയർലൻഡ് ​​130ന്​ പുറത്ത്​
cancel
ഡബ്ലിൻ: ആദ്യ ടെസ്​റ്റ്​ മത്സരത്തി​നിറങ്ങിയ അയർലൻഡ്​ ബാറ്റിങ്ങിൽ നിരാശ. പാകിസ്​താനെതിരായ ടെസ്​റ്റി​​െൻറ ആദ്യ ഇന്നിങ്​സിൽ 130 റൺസിന്​ ഒാൾഒൗട്ടായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്​താൻ ഒന്നാം ഇന്നിങ്​സില്‍ 310-9 എന്ന നിലയില്‍ ഇന്നിങ്​സ് ഡിക്ലയര്‍ ചെയ്​തിരുന്നു. പാകിസ്​താന്​ വേണ്ടി​ ഫഹീം അഷ്​റഫ് ​(83), അസദ്​ ഷഫീഖ്​ (62), ശദാബ്​ ഖാൻ (55), ഹാരിസ്​ ​സുഹൈൽ (31) എന്നിവർ മികച്ച പ്രകടനം കാഴ്​ച​െവച്ചു.

ആദ്യ ഇന്നിങ്​സിനിറങ്ങിയ അയർലൻഡി​​െൻറ മുൻനിര തകർന്നടിഞ്ഞു. ഒരുവേള 7-5 എന്ന ദുർബലമായ നിലയിലായിരുന്ന കന്നിക്കാരെ 40 റൺസെടുത്ത കെവിൻ ഒബ്രീനും പുറത്താകാതെ നിന്ന ഗാരി വിൽസണുമാണ് ​(33) 100 കടത്തിയത്​. പാകിസ്​താനുവേണ്ടി മുഹമ്മദ്​ അബ്ബാസ്​ നാലും ശദാബ്​ ഖാൻ മൂന്നും വിക്കറ്റ്​ വീഴ്​ത്തി. ഫോളോ ഒാൺ ചെയ്യുന്ന അയർലൻഡ്​ 180 റൺസ്​ പിറകിലാണിപ്പോൾ. ആദ്യ ഇന്നിങ്​സില്‍ അയര്‍ലന്‍ഡിന് വേണ്ടി ടിം മുര്‍താഗ് നാലും സ്​റ്റുവര്‍ട്ട് തോംപ്‌സണ്‍ മൂന്നും ബോയ്ഡ് റാങ്കിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIreland vs Pakistan
News Summary - Ireland vs Pakistan- Sports news
Next Story