ലോകകപ്പ്​ യോഗ്യത: ഇറാൻ -14, കംബോ​ഡി​യ​- 0

  • ബം​ഗ്ലാ​ദേ​ശി​നെ തോൽപ്പിച്ച്​ ഖത്തർ ഗ്രൂപ്പിൽ ഒന്നാമത്​

22:38 PM
10/10/2019
iran-football-101019.jpg
ഫു​ട്​​ബാ​ൾ ഗാ​ല​റി​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തി​രു​ന്ന വ​നി​ത ആ​രാ​ധ​ക​ർ​ക്ക്​ 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​റാ​ൻ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​പ്പോ​ൾ. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ തെ​ഹ്​​റാ​നി​ലെ അ​സ​ദി സ്​​റ്റേ​ഡി​യ​ത്തി​ൽ ക​േ​മ്പാ​ഡി​യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ന്​ സാ​ക്ഷി​ക​ളാ​കാ​ൻ ഗാ​ല​റി​യി​ലേ​ക്ക്​ ഇ​ര​ച്ചെ​ത്തി​യ ഇ​റാ​ൻ വ​നി​ത​ക​ൾ ആ​വേ​ശ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം ആ​ഘോ​ഷ​മാ​യി മാ​റ്റി. 14-0ന് ആയിരുന്നു ഇറാന്‍റെ വിജയം

ധാ​ക്ക: ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​ഷ്യ​ൻ വ​മ്പ​ന്മാ​രാ​യ ഇ​റാ​ൻ, ഖ​ത്ത​ർ, ആ​സ്​​ട്രേ​ലി​യ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ ടീ​മു​ക​ൾ വ​ൻ ജ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റി. 40 വ​ർ​ഷ​െ​ത്ത വി​ല​ക്കി​നു​ശേ​ഷം സ്​​റ്റേ​ഡി​യ​ത്തി​ൽ വ​നി​ത​ക​ളെ അ​നു​വ​ദി​ച്ച ഗ്രൂ​പ്പ്​​ ‘സി’ ​മ​ത്സ​ര​ത്തി​ൽ 14-0ത്തി​ന്​ ഇ​റാ​ൻ ക​ം​ബോ​ഡി​യ​യെ ത​ക​ർ​ത്തു.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ഇ​യി​ൽ ന​ട​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട്​ ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ ഖ​ത്ത​ർ ഏ​ഴു പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാം​സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട്​ സ​മ​നി​ല വ​ഴ​ങ്ങി​യ ഖ​ത്ത​റി​ന്​ ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു.  

ഗ്രൂ​പ്​ ബി​യി​ൽ നേ​പ്പാ​ളി​​നെ​തി​രെ 5-0ത്തി​നാ​യി​രു​ന്നു ആ​സ്​​ട്രേ​ലി​യ​യു​ടെ ജ​യം. ഗ്രൂ​പ്​ എ​ഫി​ൽ ജ​പ്പാ​ൻ 6-0ത്തി​ന്​ മം​ഗോ​ളി​യ​യെ തോ​ൽ​പി​ച്ച്​ ഒ​ന്നാ​മ​തെ​ത്തി. ഗ്രൂ​പ് എ​ച്ചി​ൽ ​8-0ത്തി​നാ​യി​രു​ന്നു കൊ​റി​യ​യു​ടെ ജ​യം. 

Loading...
COMMENTS