ഇന്ത്യൻ ടീമിനെ പുകഴ്ത്തി ഇറാൻ കോച്ച്
text_fieldsഅബൂദബി: ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിൽ മിന്നുംതുടക്കവുമായി കളംനിറഞ്ഞവരാണ് ഇന്ത ്യയും ഇറാനും. ആദ്യ മത്സരത്തിൽ ഇന്ത്യ തായ്ലൻഡിനെ 4-1ന് തോൽപിച്ചപ്പോൾ ഇറാൻ യമനെ 5-0ത ്തിന് തകർത്തുവിട്ടിരുന്നു.
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ ഇറാൻ കോച്ച് കാർലോസ് ക്വിറോസ് പോലും പ്രശംസിച്ചു. ഇന്ത്യൻ ടീ പ്രതീക്ഷിച്ചതിനെക്കാൾ വളർന്നുവെന്നായിരുന്നു കാർലോസ് ക്വിറോസിെൻറ വാക്കുകൾ.
‘‘റഷ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനോട് ഞങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. അന്നുള്ള ടീമിനെക്കാൾ ഏറെ വ്യത്യസ്തമാണിത്. സമീപകാലത്ത് ഇന്ത്യൻ ഫുട്ബാളിെൻറ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഏഷ്യൻ കപ്പിൽ വമ്പൻജയത്തോടെ തുടങ്ങാനാവുന്നത് ടീമിന് നല്ല ഉൗർജം പകരും.
ഇന്ത്യൻ ഫുട്ബാൾ ശരിയായ ദിശയിലാണെന്നതിെൻറ അടയാളമാണിത്’’- ഇറാൻ കോച്ച് പറഞ്ഞു. റയൽ മഡ്രിഡിനെയും പോർചുഗലിനെയും പരിശീലിപ്പിച്ചിട്ടുള്ള കാർലോസ് ക്വിറോസ് 2011 മുതൽ ഇറാെൻറ കോച്ചാണ്. ഏഷ്യയിലെ ഒന്നാം റാങ്കുകാരായ ഇറാൻ തന്നെയാണ് ഏഷ്യൻ കപ്പിൽ മുഖ്യ ഫേവറിറ്റുകളും.