കോടിപതികളുമായി രാജസ്ഥാൻ
text_fieldsെഎ.പി.എൽ ലേലത്തിൽ ബെൻ സ്റ്റോക്സിനും ജയദേവ് ഉനാദ്കടിനും സഞ്ജു സാംസണും വേണ്ടി കോടികൾ വാരിയെറിഞ്ഞ് ഞെട്ടിച്ചവരാണ് രാജസ്ഥാൻ റോയൽസ്. പേക്ഷ, രണ്ടാഴ്ച മുമ്പ് പന്തുചുരണ്ടൽ വിവാദം കത്തിയതോടെ ശരിക്കും ഞെട്ടിയത് അവരാണ്. കടുത്ത നടപടി വന്നതോടെ രാജസ്ഥാന് നഷ്ടമായത് നായകൻ സ്റ്റീവ് സ്മിത്തിനെയാണ്. കഴിഞ്ഞ വർഷം പുണെയെ ഫൈനലിെലത്തിച്ച സ്മിത്തിനെ നായകസ്ഥാനത്ത് അവരോധിച്ച് രാജസ്ഥാൻ തയാറാക്കിയ പദ്ധതികളാണ് ഇതോടെ താളംതെറ്റിയത്. അജിൻക്യ രഹാനെയാണ് പുതിയ നായകൻ. രണ്ടു വർഷത്തെ വിലക്കു നീങ്ങി തിരിച്ചെത്തിയ രാജസ്ഥാനെ പുതുപുത്തൻ ടീമെന്ന് വിശേഷിപ്പിക്കാം. സഞ്ജുവിനും രഹാനെക്കും രാജസ്ഥാനൊപ്പം കളിച്ച് മുൻപരിചയമുണ്ട്.
സഞ്ജുവിന് പുറമെ കായംകുളം സ്വദേശിയായ ലെഗ് ബ്രേക്ക് ബൗളർ എസ്. മിഥുനിലാണ് മലയാളികളുടെ പ്രതീക്ഷ. സ്മിത്തിന് പകരം ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിക് ക്ലാസൻ നിസ്സാരക്കാരനല്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പോയ ഇന്ത്യയെ ഒറ്റക്ക് ഞെട്ടിച്ചവനാണ് ക്ലാസൻ. ട്വൻറി20 സ്പെഷലിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന താരം. എട്ടു കോടി മുടക്കി ടീമിലെത്തിച്ച സഞ്ജുവായിരിക്കും ഒാപണറുെട റോളിൽ എത്തുകയെന്ന് കരുതുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മുതൽക്കൂട്ടായ ബെൻ സ്റ്റോക്സാണ് രാജസ്ഥാെൻറ നെടുന്തൂൺ. ഡി ആർസി ഷോർട്ട് എന്ന രഹസ്യായുധവും രാജസ്ഥാെൻറ കൂട്ടിനുണ്ട്. ബിഗ്ബാഷ് ലീഗിെൻറ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും വലിയ റൺവേട്ടക്കാരനാണ് ഇൗ ആസ്ട്രേലിയൻ താരം.
ബി.ബി.എല്ലിലെ വിക്കറ്റ് വേട്ടക്കാരൻ ജോഫ്ര ആർഷറും രാജസ്ഥാനൊപ്പമുണ്ട്. രാഹുൽ ത്രിപാഠി, ജോസ് ബട്ലർ, കെ. ഗൗതം, ശ്രേയസ് ഗോപാൽ, ഉനാദ്കട് എന്നിവരിലും രാജസ്ഥാൻ പ്രതീക്ഷയർപ്പിക്കുന്നു. സ്മിത്ത് പുറത്തായതോടെ വിദേശ താരങ്ങളെ ക്യാപ്റ്റന്മാരാക്കുന്ന പതിവും തെറ്റിയിരിക്കുകയാണ്. രാഹുൽ ദ്രാവിഡിന് ശേഷം രാജസ്ഥാൻ നായകെൻറ തൊപ്പിയണിയുന്ന ഇന്ത്യൻ താരമാവും രഹാനെ.
ബാറ്റ്സ്മാൻ
അജിൻക്യ രഹാനെ (ക്യാപ്റ്റൻ) രാഹുൽ ത്രിപാഠി സഞ്ജു സാംസൺ േജാസ് ബട്ലർ ഹെൻറിക് ക്ലാസൻ പ്രശാന്ത് ചോപ്ര ആര്യമാൻ ബിർള.
ബൗളർ
എസ്. മിഥുൻ ജയദേവ് ഉനാദ്കട് ധവാൽ കുൽക്കർണി ബെൻ ലോഫിൻ ദുഷ്മന്ത ചമീര കെ. ഗൗതം അനുരീത് സിങ് സഹീർ ഖാൻ പക്തീൻ.
ഒാൾറൗണ്ടർ
ബെൻ സ്റ്റോക്സ് സ്റ്റുവർട്ട് ബിന്നി ഡി ആർസി ഷോർട്ട് ജോഫ്ര ആർഷർ അങ്കിത് ശർമ ശ്രേയസ് ഗോപാൽ മഹിപാൽ ലോംറോർ ജതിൻ സക്സേന.