ബ്രസീലിനെ ഇംഗ്ലണ്ട് യുവനിര സമനിലയില്‍ തളച്ചു; ജര്‍മനി-ഫ്രാന്‍സ് മത്സരം സമനിലയിൽ
text_fieldsവെംബ്ലി: സൗഹൃദ മത്സരത്തില്‍ ശക്തരായ ബ്രസീലിനെ ഇംഗ്ലണ്ട് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ടീമിനെ ഇറക്കിയ ഇംഗ്ലണ്ട് നെയ്മറും കൗട്ടീഞ്ഞോയും ജെസുസും അടങ്ങിയ ബ്രസീല്‍ ആക്രമണ നിരയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
ആദ്യ പകുതിയിൽ ബ്രസീലിന് കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി ആക്രമണം അഴിച്ചുവിട്ട ബ്രസീല്‍ കൗട്ടീഞ്ഞോയിലൂടെയും ഫെര്‍ണാണ്ടിഞ്ഞോയിലൂടെയും ഗോളിന് അടുത്ത് എത്തിയെങ്കിലും പോസ്റ്റും ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടും ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. ബ്രസീലിന്‍റെ കളിമികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടിരുന്നു.

വമ്പമ്നാരായ ജര്‍മനിയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയിൽ പിരിഞ്ഞു. ഫ്രാന്‍സിന് വേണ്ടി അലക്സാണട്രെ ലാകാസെറ്റെ(33,71) ഇരട്ട ഗോള്‍ നേടി. ടിമോ വെര്‍നെര്‍(56), ലാര്‍സ് സ്റ്റിന്‍ഡില്‍ (90) എന്നിവരാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. അതേസമയം മറ്റൊരു മത്സരത്തിൽ ശക്തരായ സ്പെയിനിനെ റഷ്യ സമനിലയിൽ തളച്ചു (3-3).
