യൂറോപ്പിലും അമേരിക്കയിലുമായി ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിന് ഇന്ന് കിക്കോഫ്
text_fieldsന്യൂയോർക്: ലോകകപ്പിെൻറ കൊടിയിറക്കത്തിനു പിന്നാലെ ക്ലബ് ഫുട്ബാളിെൻറ മാരത്തൺ ആവേശത്തിലേക്ക് ആരാധകലോകം. ക്ലബ് ലീഗ് ഫുട്ബാളിന് മുന്നോടിയായ രാജ്യാന്തര പ്രീസീസൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകൾക്ക് ഇന്ന് കിക്കോഫ്. അമേരിക്കയിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുമായി നടക്കുന്ന ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ യൂറോപ്യൻ ലീഗുകളിലെ വമ്പന്മാർ ഇന്നു മുതൽ ബൂട്ടണിയും.
ലോകകപ്പിെൻറ ആവേശവും തിരക്കും കഴിഞ്ഞ താരങ്ങൾ ക്ലബുകൾക്കൊപ്പം ചേർന്നുതുടങ്ങി. ഗ്രൂപ് റൗണ്ടിൽ പുറത്തായവർ നേരേത്തതന്നെ ടീമുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ, ചാമ്പ്യന്മാരും ഫൈനലിസ്റ്റുകളും വരും ദിവസങ്ങളിൽ അണിചേരും. അതിനുംമുേമ്പ ആവേശത്തിലേക്ക് വിസിൽ മുഴക്കുകയാണ് ചാമ്പ്യൻസ് കപ്പ്.
അമേരിക്കയിലെ 15 വേദികളിലും ഡബ്ലിൻ, ഇറ്റലിയിലെ ലീസ്, പോർചുഗലിലെ ഫറോ ലൂൽ, ഒാസ്ട്രിയയിലെ ക്ലാഗൻഫുർട്, ലണ്ടനിലെ സ്റ്റാംഫോഡ് ബ്രിജ്, മഡ്രിഡ്, ഫ്രാൻസിലെ നിഷെ എന്നീ യൂറോപ്യൻ നഗരങ്ങളും സിംഗപ്പൂരുമാണ് വേദികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫ്രഞ്ച് ലീഗ്, ബുണ്ടസ് ലിഗ, ഇറ്റാലിയൻ സീരി ‘എ’, സ്പാനിഷ് ലാ ലിഗ, പോർചുഗീസ് ലീഗ് എന്നിവിടങ്ങളിൽനിന്നുള്ള 18 ടീമുകളാണ് മത്സരിക്കുന്നത്.
ഒാരോ ടീമിനും മൂന്നു കളി വീതം. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒറ്റ ചാമ്പ്യൻഷിപ്പായി ക്രമീകരിച്ചതോടെ, കൂടുതൽ പോയൻറ് നേടുന്നവർ ഇൻറർനാഷനൽ ചാമ്പ്യന്മാരായി മാറും.നേരേത്ത, ഒാരോ വൻകരയിലെ ചാമ്പ്യൻഷിപ്പിലും മുന്നിലെത്തുന്നവരെ ജേതാക്കളാക്കിയിരുന്നു.
ലീഗുകൾ- ക്ലബുകൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സനൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാ. യുനൈറ്റഡ്, ടോട്ടൻഹാം
സ്പാനിഷ് ലാ ലിഗ: അത്ലറ്റികോ മഡ്രിഡ്, ബാഴ്സലോണ, റയൽ മഡ്രിഡ്
ഇറ്റാലിയൻ സീരി ‘എ’: ഇൻറർ മിലാൻ, യുവൻറസ്, എ.സി മിലാൻ, എ.എസ് റോമ
ജർമൻ ബുണ്ടസ് ലിഗ: ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്
ഫ്രഞ്ച് ലീഗ്: പി.എസ്.ജി, ലിയോൺ
പോർചുഗൽ ലീഗ്: ബെൻഫിക