Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൻറർ കോണ്ടിനെൻറൽ...

ഇൻറർ കോണ്ടിനെൻറൽ ഫുട്​ബാൾ: 30 അംഗ സാധ്യത ടീമിൽ അനസും ആഷിഖും

text_fields
bookmark_border
ഇൻറർ കോണ്ടിനെൻറൽ ഫുട്​ബാൾ: 30 അംഗ സാധ്യത ടീമിൽ അനസും ആഷിഖും
cancel
camera_alt????? ??????????, ?????? ????????

ന്യൂഡൽഹി: ഇൗ വർഷം ജൂൺ ഒന്ന്​ മുതൽ മുംബൈയിൽ നടക്കുന്ന ഇൻറർ കോണ്ടിന​െൻറൽ കപ്പ്​ ഫുട്​ബാൾ ടൂർണമ​െൻറിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പിലേക്കുള്ള 30 അംഗ സാധ്യത പട്ടികയിൽ മലയാളി താരങ്ങളായ അനസ്​ എടത്തൊടികയും ആശിഖ്​ കുരുണിയനും ഇടംപിടിച്ചു.

മേയ്​ 16ന്​ ക്യാമ്പ്​ ആരംഭിക്കും. അടുത്തവർഷം യു.എ.ഇയിൽ നടക്കുന്ന എ.എഫ്​.സി കപ്പിന്​ മുന്നോടിയായി ദേശീയ ടീമിന്​ പരമാവധി മത്സരപരിചയം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻറർ കോണ്ടിന​െൻറൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്​, ചൈനീസ്​ തായ്​പേയി എന്നീ ടീമുകളാണ്​ ഇന്ത്യക്കൊപ്പം പന്തുതട്ടുക. 

സാധ്യത ടീം: ഗോൾ കീപ്പർമാർ: ഗുർപ്രീത്​ സിങ്​ സന്ധു, വിശാൽ കെയ്​ത്​, അമരീന്ദർ സിങ്​, സഞ്​ജിബൻ ഘോഷ്​. ഡിഫൻഡർമാർ: ലാൽറുവതാര, ദേവീന്ദർ സിങ്​, പ്രീതം കോട്ടാൽ, അനസ്​ എടത്തൊടിക, സന്ദേശ്​ ജിങ്കാൻ, സലാം രഞ്​ജൻ സിങ്​, ജെറി ലാൽറിൻസുവാല, നാരായൺ ദാസ്​, സുഭാശിഷ്​ ബോസ്​.

മിഡ്​ഫീൽഡർമാർ: ഉദാന്ത സിങ്​, ലാൽദൻമാവിയ റാൽ​തെ, സൈമിൻലൻ ഡങ്കൽ, ധൻപാൽ ഗണേഷ്​, സൗവിക്​ ചക്രവർത്തി, മുഹമ്മദ്​ റഫീഖ്​, റൗളിൻ ബോർഗസ്​, പ്രണോയ്​ ഹൽദാർ, അനിരുദ്ധ്​ ഥാപ, ബികാശ്​ ജെയ്​റു, ഹാളിചരൺ സർസരി. സ്​ട്രൈക്കർമാർ: സുനിൽ ഛേത്രി, ബൽവന്ത്​ സിങ്​, ജെജെ ലാൽപെഖ്​​ലുവ, മൻവീർ സിങ്​, അലൻ ദിയോറി, ആശിഖ്​ കുരുണിയൻ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAnas EdathodikaAshique Kuruniyanmalayalam newssports newsIntercontinental Cup
News Summary - Intercontinental Cup -Sports news
Next Story