Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅന്തർ സർവകലാശാല...

അന്തർ സർവകലാശാല ഫുട്‌ബാൾ; കാലിക്കറ്റ് ജേതാക്കൾ

text_fields
bookmark_border
അന്തർ സർവകലാശാല ഫുട്‌ബാൾ; കാലിക്കറ്റ് ജേതാക്കൾ
cancel

കോ​ഴി​ക്കോ​ട്: വെ​ല്ലൂ​രി​ൽ ന​ട​ന്ന ദ​ക്ഷി​ണ​മേ​ഖ​ല അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്​​ബാ​ളി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യി. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് കാ​ലി​ക്ക​റ്റ് ദ​ക്ഷി​ണ മേ​ഖ​ല കി​രീ​ടം നേ​ടു​ന്ന​ത്.

ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഏ​ഴു പോ​യ​േ​ൻ​റാ​ടെ​യാ​ണ് കി​രീ​ടം നേ​ടി​യ​ത്. ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ എ​സ്.​ആ​ർ.​എം സ​ർ​വ​ക​ലാ​ശാ​ല​യെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ലി​ക്ക​റ്റി​നു വേ​ണ്ടി ബി​ബി​ൻ ഫ്രാ​ൻ​സി​സ് (66 മി​നി​റ്റ് ) നി​സാം (86 മി​നി​റ്റ് ) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി.

ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി ര​ണ്ടും എ​സ്.​ആ​ർ.​എം ചെ​ന്നൈ മൂ​ന്നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഡി​സം​ബ​ർ 31 മു​ത​ൽ ജ​ല​ന്ത​റി​ലാ​ണ് അ​ഖി​ലേ​ന്ത്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter university footballsports news
News Summary - inter university football calicut champions
Next Story