മാർട്ടിനെസിന് ഇരട്ടഗോൾ; ഇറ്റലിയിൽ ഇൻറർ തലപ്പത്ത്​

21:28 PM
02/12/2019

മിലാൻ: ലൗതാറോ മാർട്ടിനെസി​​െൻറ ഇരട്ടഗോളുകളിൽ എസ്​.പി.എ.എല്ലിനെ 2-1ന്​ കീഴടക്കിയ ഇൻറർമിലാൻ ഇറ്റാലിയൻ ലീഗ്​ ഫുട്​ബാളിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. സാൻസിറോയിൽ 16ാം മിനിറ്റിൽ ഇൻററിനെ മുന്നിലെത്തിച്ച മാർട്ടിനെസ്​ അ​േൻറാണിയോ കൻഡ്രീവയുടെ ​ക്രോസിൽ ഹെഡറിലൂടെ ലീഡുയർത്തുകയായിരുന്നു.

സീസണിൽ മാർട്ടിനെസി​​െൻറ ഒമ്പതാം ഗോളാണിത്​. നിലവിലെ ചാമ്പ്യന്മാരായ യുവൻറസ്​ സ്വന്തം തട്ടകത്തിൽ സസുവോളോക്കെതിരെ 2-2ന്​ സമനില വഴങ്ങിയതാണ്​ പോയൻറ്​ പട്ടികയിൽ തലപ്പ​െത്തത്താൻ ഇൻററിന്​ സഹായകമായത്​. 14 കളികളിൽ ഇൻററിന്​ 37ഉം യുവൻറസിന്​ 36ഉം ​േപായൻറാണുള്ളത്​. യുദിനീസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്​ കീഴടക്കിയ ലാസിയോ ആണ്​ 30 പോയൻറുമായി മൂന്നാം സ്​ഥാനത്ത്​.


 

Loading...
COMMENTS