നെയ്മറിന് പരിശീലനത്തിനിടെ പരിക്കേറ്റു
text_fieldsമോസ്കോ: ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിശീലനത്തിനിടെ പരിക്കേറ്റു. കോസ്റ്ററീകക്കെതിരായ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീൽ ടീമിനൊപ്പം പരിശീലനം നടത്തവെയാണ് പരിക്കുമൂലം നെയ്മർ ഇടക്കുവെച്ച് തിരിച്ചുകയറിയത്. എന്നാൽ, പരിക്ക് ഗുരുതരമല്ലെന്നും കോസ്റ്ററീകക്കെതിരെ താരം കളത്തിലിറങ്ങുമെന്നും ടീം മാനേജ്മെൻറ് അറിയിച്ചു.
ഡെലെ അലിക്ക് പരിക്ക്
നിഷ്നി: ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഡെലെ അലിക്ക് പരിക്കേറ്റു. തുനീഷ്യക്കെതിരായ ആദ്യ കളിയുടെ ആദ്യ പകുതിയിൽ തുടയിലെ മസിലിന് പരിക്കേറ്റിട്ടും അലി 80ാം മിനിറ്റ് വരെ കളിച്ചിരുന്നു. എന്നാൽ, മത്സരശേഷം അലിയെ പരിശോധിച്ച ടീം ഡോക്ടർ സ്കാനിങ് നിർദേശിച്ചതിനെ തുടർന്ന് താരം ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
