Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യയുടെ കളികൾ...

ഇന്ത്യയുടെ കളികൾ മുംബൈയിൽനിന്ന്​ ഡൽഹിയിലേക്ക്​ മാറ്റിയേക്കും

text_fields
bookmark_border
ഇന്ത്യയുടെ കളികൾ മുംബൈയിൽനിന്ന്​ ഡൽഹിയിലേക്ക്​ മാറ്റിയേക്കും
cancel
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ മും​ബൈ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റി​യേ​ക്കും. നി​ല​വി​ൽ മും​ബൈ​യി​ൽ ഗ്രൂ​പ്​ എ ​മ​ത്സ​ര​ങ്ങ​ളും ഡ​ൽ​ഹി​യി​ൽ ഗ്രൂ​പ്​ ബി ​ക​ളി​ക​ള​ു​മാ​ണ്​ ന​ട​ക്കേ​ണ്ട​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ആ​തി​ഥേ​യ​ർ ഗ്രൂ​പ്​ എ​യി​ലാ​ണ്​ ക​ളി​ക്കു​ക. എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ ക​ളി​ക​ൾ ത​ല​സ്​​ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്​ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ഫി​ഫ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ന​ട​പ്പാ​യാ​ൽ എ ​ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ലും ഗ്രൂ​പ്​ ബി ​ക​ളി​ക​ൾ മും​ബൈ​യി​ലും അ​ര​ങ്ങേ​റും.

ടൂ​ർ​ണ​െ​മ​ൻ​റി​​െൻറ സു​ഖ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള മ​ത്സ​ര ക്ര​മീ​ക​ര​ണ​ത്തി​നാ​ണ്​ ഫി​ഫ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തെ​ന്ന്​ ഇ​വ​ൻ​റ്​​സ്​ വി​ഭാ​ഗം മേ​ധാ​വി ജ​യ്​​മി യോ​സ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ലോ​ക​ക​പ്പി​ൽ ഫി​ഫ​യു​ടെ സ​ഹ​സം​ഘാ​ട​ക​ർ ആ​ണെ​ന്നും അ​തി​നാ​ൽ നി​ർ​ദേ​ശം അ​നു​ഭാ​വ​പൂ​ർ​വ​മാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ക്​​ടോ​ബ​ർ ആ​റു മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​​െൻറ ന​റു​ക്കെ​ടു​പ്പ്​ ജൂ​ലൈ ഏ​ഴി​ന്​ മും​ബൈ​യി​ൽ ന​ട​ക്കും. അ​തി​നു​മു​മ്പ്​ വേ​ദി​മാ​റ്റ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​വും. അ​തി​നി​ടെ ഗോ​വ, ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ വി​ൽ​പ​ന മ​ന്ദ​ഗ​തി​യി​ലാ​ണ്​ എ​ന്ന​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​ യോ​സ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA U-17 World Cup
News Summary - India's FIFA U-17 World Cup matches to be shifted to Delhi
Next Story