Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എല്‍ ഫൈനല്‍...

ഐ.എസ്.എല്‍ ഫൈനല്‍ കണ്ടത് 4.1 കോടി പ്രേക്ഷകര്‍; മൊത്തം 21.6 കോടി പേര്‍

text_fields
bookmark_border
ഐ.എസ്.എല്‍ ഫൈനല്‍ കണ്ടത് 4.1 കോടി പ്രേക്ഷകര്‍; മൊത്തം 21.6 കോടി പേര്‍
cancel
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ ടെലിവിഷനില്‍ കണ്ട പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കൊച്ചിയില്‍ നടന്ന അത്ലറ്റികോ ഡി കൊല്‍ക്കത്ത-കേരള ബ്ളാസ്റ്റേഴ്സ്  ഫൈനല്‍ മത്സരം മാത്രം 4.1 കോടി പ്രേക്ഷകര്‍ ടെലിവിഷനില്‍ കണ്ടു. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ ടി.വിയില്‍ വീക്ഷിച്ചവരെക്കാള്‍ 41 ശതമാനം വര്‍ധനവാണ് ഇക്കുറിയുണ്ടായത്. മൊത്തം പ്രേക്ഷകരിലും വര്‍ധന രേഖപ്പെടുത്തി.  20.7 കോടിയായിരുന്നു കഴിഞ്ഞ സീസണിലെ ടി.വി പ്രേക്ഷകരെങ്കില്‍ ഇക്കുറി 21.6 കോടി പേര്‍ കളി കണ്ടു. 

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്) കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍െറ ഗ്രാമീണ മേഖലകളിലും മുംബൈ, ചെന്നൈ പോലുള്ള വന്‍നഗരങ്ങളിലും ഐ.എസ്.എല്ലിന് പ്രേക്ഷകര്‍ വര്‍ധിച്ചു. തമിഴ്നാട്ടില്‍ ടി.വി. പ്രേക്ഷകരില്‍ 20 ശതമാനമാണ് വര്‍ധന. കാണികള്‍ നേരിട്ട് കളികാണാനത്തെിയവരിലും ഈ സീസണില്‍ വര്‍ധനയുണ്ടായി. ശരാശരി 84 ശതമാനം സീറ്റുകള്‍ നിറഞ്ഞെന്നാണ് കണക്ക്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2016
News Summary - indiansuperleague
Next Story