കോവിഡ് ഡ്യൂട്ടിയിൽ ഇന്ത്യൻ താരം
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായ ലോക്ഡൗണിൽ കുടുങ്ങി പരിശീലനവും കളിയും മുടങ്ങിയ താരങ്ങളെല്ലാം വീട്ടിലിരിക്കുേമ്പാൾ തെരുവിൽ കർമനിരതയായി ഇന്ത്യൻ ഫുട്ബാൾ താരം. സീനിയർ വനിതാം ടീം അംഗം ഇന്ദുമതി കതിരേശനാണ് പൊലീസ് യൂനിഫോമിൽ കോവിഡ് ഡ്യൂട്ടിയിൽ സജീവമായുള്ളത്.
തമിഴ്നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായ ഇന്ദുവിന് രോഗഭീതി നിലനിൽക്കുന്ന ചെന്നൈയിലെ അണ്ണാനഗറിലാണ് ഡ്യൂട്ടി. രാവിലെ ഏഴിന് ജോലിയിൽ കയറും, പിന്നെ രാത്രി വൈകുംവരെ നിയമപാലനവഴിയിലാണ്. 2014ൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇന്ദു കഴിഞ്ഞ വർഷം സാഫ് കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 2019 ഐ ലീഗ് ജേതാക്കളായ സേതു എഫ്.സിയുടെയും ഭാഗമായി.
