Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ്യൂളൻസ്​റ്റീൻ...

മ്യൂളൻസ്​റ്റീൻ  ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​

text_fields
bookmark_border
മ്യൂളൻസ്​റ്റീൻ  ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​
cancel
കോ​ഴിക്കോട്​: ​െഎ.എസ്​.എൽ നാലാം സീസണിൽ കേരള ബ്ലാസ്​​റ്റേഴ്​സിനെ മുൻ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ​സഹപരിശീലകൻ റെനെ മ്യൂളൻസ്​റ്റീൻ പരിശീലിപ്പിക്കും. കോച്ചിനെ പ്രഖ്യാപിക്കാനുള്ള കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ വെള്ളിയാഴ്​ച രാത്രിയിൽ പുതിയ പരിശീലക​​െൻറ പേര്​ പുറത്തുവിട്ടത്​.

കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സിനെ ഫൈനൽ വരെയെത്തിച്ച സ്​റ്റീവ്​ കോപ്പലി​​െൻറ പിൻഗാമിയായി സ്​റ്റുവർട്​ പിയേഴ്​സ്​ ഉൾപ്പെടെ നിരവധി പേരുകൾ ഉയർന്നെങ്കിലും മുൻ മാഞ്ചസ്​റ്റർ പരിശീലക​നുമായി കരാറിൽ ഒപ്പിട്ടു. നെതർലൻഡ്​സുകാരായ മ്യൂളൻസ്​റ്റീൻ 1990ലാണ്​ പരിശീലക വേഷമണിയുന്നത്​. 2001ൽ മാഞ്ചസ്​റ്റർ യൂത്ത്​ ടീം കോച്ചായെത്തിയ ഇ​ദ്ദേഹം 2007 മുതൽ ആറ്​ വർഷം സർ അലക്​സ്​ഫെർഗൂസ​​െൻറ വലംകൈയായിരുന്നു.

അൻഷി മഖച്​ഷാല, ഫുൾഹാം, മകാബി ഹൈഫ വഴിയാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​. റ്യാൻ ഗിഗ്​സ്​, വാൻപെഴ്​സി, ഡാനിൽ വെൽബെക്​, റിയോ ഫെർഡിനാൻഡ്​, ക്രിസ്​റ്റ്യാനോ റൊണാൾഡോ, വെയ്​ൻ റൂണി തുടങ്ങിയ സൂപ്പർ താരങ്ങളുടെ പരിശീലകനായ പരിചയസമ്പത്തുമായാവും കൊച്ചിയിലെത്തുന്നത്​. പരിശീലകനെന്ന നിലയിലെ വിജയ ശരാശരി കൂടി ഇൗ 53കാരന്​ മികവാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala Blasterssports newsfootball newsHead CoachMAN UNITED COACHRENE MEULENSTEEN
News Summary - INDIAN SUPER LEAGUE: KERALA BLASTERS APPOINT FORMER MAN UNITED COACH RENE MEULENSTEEN AS HEAD COACH
Next Story