Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​രോ​ൺ ഹ്യൂ​സ്​ ...

ആ​രോ​ൺ ഹ്യൂ​സ്​  ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്കി​ല്ല

text_fields
bookmark_border
ആ​രോ​ൺ ഹ്യൂ​സ്​  ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്കി​ല്ല
cancel
കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ മൂ​ന്നാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ന​യി​ച്ച ആ​രോ​ൺ ഹ്യൂ​സ്​ അ​ടു​ത്ത സീ​സ​ണി​ൽ ടീ​മി​നൊ​പ്പ​മി​ല്ല. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ ദേ​ശീ​യ താ​ര​മാ​യ ഹ്യൂ​സ്​ സ്​​കോ​ട്ടി​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ടീ​മു​മാ​യി ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ്​ നാ​ലാം സീ​സ​ൺ ​െഎ.​എ​സ്.​എ​ല്ലി​ൽ ബ്ലാ​സ്​​​റ്റേ​ഴ്​​സി​നൊ​പ്പ​മു​ണ്ടാ​വി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യ​ത്. 

സ്​​കോ​ട്ടി​ഷ്​ ഒ​ന്നാം ഡി​വി​ഷ​ൻ ടീ​മാ​യ ഹാ​ർ​ട്ട്​ ഒാ​ഫ്​ മി​ഡ്​​ലൊ​തി​യാ​നു​മാ​യി ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ്​ ഹ്യൂ​സ്​ ഒ​പ്പി​ട്ട​ത്. ആ​ഗ​സ്​​റ്റ്​ അ​ഞ്ചു മു​ത​ൽ 2018 മേ​യ്​ 13 വ​രെ​യാ​ണ്​ സ്​​കോ​ട്ടി​ഷ്​ ലീ​ഗ്​ സീ​സ​ൺ. ​െഎ.​എ​സ്.​എ​ൽ മൂ​ന്നാം സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ഫൈ​ന​ൽ വ​രെ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്ര​തി​രോ​ധ​ത്തി​ലെ വ​ന്മ​തി​ലാ​യ ഹ്യൂ​സ്. 11 ക​ളി​യി​ൽ ബൂ​ട്ടു​കെ​ട്ടി ഒ​രു ഗോ​ളും നേ​ടി. ശ​രാ​ശ​രി താ​ര​ങ്ങ​ളു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ക്കു​ന്ന​തി​ൽ കോ​ച്ച്​ സ്​​റ്റീ​വ്​ കോ​പ്പ​ലി​നൊ​പ്പം ഹ്യൂ​സി​​െൻറ പ​രി​ച​യ​സ​മ്പ​ത്തും നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ​െഎ.​എ​സ്.​എ​ല്ലി​നു പി​ന്നാ​ലെ നാ​ട്ടി​ലെ​ത്തി​യ ഹ്യൂ​സ്​ ജ​നു​വ​രി ട്രാ​ൻ​സ്​​ഫ​റി​ൽ സ്​​കോ​ട്ടി​ഷ്​ ലീ​ഗ്​ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. എ​ട്ടു ക​ളി​യി​ൽ ക​ളി​ച്ച വെ​റ്റ​റ​ൻ താ​ര​ത്തെ അ​ടു​ത്ത സീ​സ​ണി​ൽ ഒ​രു വ​ർ​ഷ​​ത്തേ​ക്ക്​ ക​രാ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്കു​ള്ള വ​ര​വ്​ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ​ത്. 

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ കു​പ്പാ​യ​ത്തി​ൽ 104 മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ 37കാ​ര​ൻ യൂ​റോ​പ്പി​ൽ ത​ന്നെ തു​ട​രാ​നു​ള്ള ആ​ഗ്ര​ഹ​പ്ര​കാ​രം സ്​​കോ​ട്​​ല​ൻ​ഡി​ലെ ടോ​പ്​ ഡി​വി​ഷ​ൻ ലീ​ഗ്​ ടീ​മു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ നാ​ലാം സ്​​ഥാ​ന​ത്താ​യി​രു​ന്നു ഹാ​ർ​ട്ട്​ മി​ഡ​്​​ലൊ​തി​യാ​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersAaron Hughes
News Summary - Indian Super League - Aaron Hughes signs one year Hearts deal snubbing Kerala Blasters return
Next Story