Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 2:06 AM GMT Updated On
date_range 6 Feb 2019 2:07 AM GMTവെല്ലുവിളിയുമായി ബംഗളൂരു എഫ്.സി; ബ്ലാസ്റ്റേഴ്സിന് നിർണായക പോരാട്ടം
text_fieldscamera_alt?????? ???????????????????????? ?????????? ????????? ??????????????????????
ബംഗളൂരു: തുടർ പരാജയങ്ങളുടെയും സമനിലകളുടെയും ഭാരവുമായെത്തുന്ന കേരള ബ്ലാസ്റ ്റേഴ്സിനു മുന്നിൽ െഎ.എസ്.എല്ലിൽ ബുധനാഴ്ച ബംഗളൂരു എഫ്.സിയുടെ വെല്ലുവിളി. വൈകീട് ട് 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. കൊച്ചിയിൽ നടന്ന ഹോം മാ ച്ചിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളിന് ബംഗളൂരുവിനോട് തോറ്റിരുന്നു.
നിക്കോളാസ് ക്രമറോവിച്ചിെൻറ പിഴവിൽ വീണ സെൽഫ് ഗോളിലായിരുന്നു തോൽവിയെങ്കിലും പിന്നീടിങ്ങോട്ട് നിറംമങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിേൻറത്. സൂപ്പർ കപ്പ് സാധ്യതയെങ്കിലും നിലനിർത്താൻ തോൽവി ഒഴിവാക്കേണ്ട മത്സരത്തിൽ ലീഗിൽ മിന്നുംഫോമിലുള്ള സുനിൽ ഛേത്രിയെയും കൂട്ടരെയും പിടിച്ചുകെട്ടാൻ പുതിയ കോച്ച് നെലോ വിൻഗാഡക്ക് അടവുകൾ പലതും വേണ്ടിവരും.
നിലവിൽ 14 കളിയിൽനിന്ന് 10 പോയൻറാണ് ബ്ലാസ്റ്റേഴ്സിന്. ഒരു കളി കുറച്ചുകളിച്ച ബംഗളൂരുവിനാകെട്ട, 30 പോയൻറും. കഴിഞ്ഞ സീസണിൽ ആരാധകർ തീർത്ത ആവേശത്തിൽ ആഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിൽ അവസാന നിമിഷങ്ങളിലെ രണ്ടു ഗോളിനാണ് കീഴടങ്ങിയത്. ഇത്തവണ ആരാധകരും ഏറക്കുറെ ൈകവിട്ട മഞ്ഞക്കുപ്പായക്കാർ ബംഗളൂരുവിനെതിരായി സമനില നേടിയാലും അത്ഭുതമാവുമെന്നതാണ് സ്ഥിതി. നല്ല കളിക്കാരുണ്ടായിട്ടും കളി മറന്നുപോയ ബ്ലാസ്റ്റേഴ്സിനുള്ള ഉപദേശം കൂടിയായിരുന്നു മത്സരത്തലേന്ന് ബംഗളൂരു പരിശീലകനായ കാൾസ് ക്വഡ്രാറ്റിേൻറത്. ‘‘കൂട്ടായ പരിശ്രമമാണ് ഞങ്ങളെ മുന്നിലെത്തിച്ചത്. ഞങ്ങൾ റിസ്കെടുക്കുന്നു.
എടുക്കുന്നത് റിസ്കാണെന്നും നന്നായി ബോധ്യമുണ്ട്. അതിെൻറ അന്തിമ ഫലമായാണ് പോയൻറ് നിലയിൽ മുന്നിലെത്തിയതും...’’ കഴിഞ്ഞത് കഴിഞ്ഞുവെന്നും തെൻറ മുന്നിലുള്ളത് അടുത്ത മത്സരം മാത്രമാണെന്നും പറയുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് വിൻഗാഡ, ടീം ആത്മവിശ്വാസം വീണ്ടെടുക്കണമെന്നും ഒന്നോ രണ്ടോ സ്ഥാനംകൂടി മുന്നേറാൻ തെൻറ ടീമിനാവുമെന്നും പ്രതീക്ഷ പുലർത്തുന്നു.

Next Story