Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.​എ​സ്.​എ​ൽ: ...

​െഎ.​എ​സ്.​എ​ൽ: ബ്ലാ​സ്​​റ്റേ​ഴ്​​സ്​ 2-0ത്തി​ന്​ ഡ​ൽ​ഹി​യോ​ട്​ തോ​റ്റു

text_fields
bookmark_border
​െഎ.​എ​സ്.​എ​ൽ:  ബ്ലാ​സ്​​റ്റേ​ഴ്​​സ്​ 2-0ത്തി​ന്​  ഡ​ൽ​ഹി​യോ​ട്​ തോ​റ്റു
cancel
camera_alt?????? ????????????????????????????? ????? ????? ??????????????? ?????? ????????????? ?????????????? ?????????

ഡ​ൽ​ഹി: പു​തി​യ കോ​ച്ചി​നു കീ​ഴി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ വി​ധി​യി​ൽ മാ​റ്റ​മി​ല്ല. സ​മ​നി​ല​ക്കു​രു​ക്ക​ഴി​ഞ്ഞ്​ വി​ൻ​ഗാ​ഡ​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദു​ർ​ബ​ല​രാ​യ ഡ​ൽ​ഹി​ക്കു മു​ന്നി​ൽ 2-0ത്തി​​െൻറ തോ​ൽ​വി. ജ​യ​ത്തോ​ടെ പോ​യ​ൻ​റി​ൽ ഒ​പ്പ​മെ​ത്തി​യ ഡ​ൽ​ഹി ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ പി​ന്ത​ള്ളി എ​ട്ടാ​മ​തെ​ത്തി.

കൊ​ച്ചി​യി​ൽ എ.​ടി.​കെ​ക്കെ​തി​രെ ക​ളി​ച്ച ഇ​ല​വ​ൻ​ത​ന്നെ​യാ​ണ്​ നീ​ലോ വി​ൻ​ഗാ​ഡ ആ​ദ്യ ​എ​വേ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ​യും പ​രീ​ക്ഷി​ച്ച​ത്. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ആ​ദ്യ 10 മി​നി​റ്റ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ക​ളം​വാ​ണ്​ ക​ളി​​ച്ചെ​ങ്കി​ലും ആ​രാ​ധ​ക പി​ന്തു​ണ​യി​ൽ ഡ​ൽ​ഹി പ​തു​ക്കെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്തു. ഇ​തോ​ടെ, ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധ​ത്തി​​െൻറ ആ​ണി​ക്ക​ല്ലാ​യ ജി​ങ്കാ​ൻ-​പെ​സി​ച്ച്​ സ​ഖ്യ​ത്തി​ന്​ പ​ണി​കൂ​ടി.

വി​ങ്ങു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഡ​ൽ​ഹി​യു​ടെ ആ​ക്ര​മ​ണം. ലാ​ലി​യാ​സു​ല ചാ​ങ്ക്​​തെ ഇ​ട​തു​വി​ങ്ങി​ലും ശു​ഭ്​​ഹാം സാ​ര​ങ്കി വ​ല​തു​വി​ങ്ങി​ലു​മാ​യി കു​തി​ച്ച​തോ​ടെ, ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ങ്ങ​ർ​മാ​ർ പ​ല​പ്പോ​ഴും പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ൽ ആ​ദ്യ ഗോ​ളെ​ത്തു​ന്ന​ത്​ 29ാം മി​നി​റ്റി​ൽ. ഡ​ൽ​ഹി​യു​ടെ സ്​​ട്രൈ​ക്ക​ർ റെ​നെ മി​ഹ​ലി​ച്ച്​ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക്, മാ​ർ​ക്ക്​ ചെ​യ്യ​പ്പെ​ടാ​തി​രു​ന്ന ഡ​ച്ച്​ ഡി​ഫ​ൻ​ഡ​ർ ജി​യാ​നി സു​വ​ർ​ലൂ​ണി​ന്​ പാ​ക​ത്തി​ലു​ള്ള​താ​യി​രു​ന്നു.

വ​ല​ങ്കാ​ലു​യ​ർ​ത്തി ഡ​ച്ച്​ താ​രം പ​ന്തു തി​രി​ച്ചു​വി​ട്ട​ത്​ ധീ​ര​ജ്​ സി​ങ്ങി​ന്​ ത​ടു​ക്കാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ​മ​നി​ല ഗോ​ളി​നാ​യി ആ​ർ​ത്തി​ര​മ്പി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. അ​തി​നി​ട​ക്ക്​ ഡ​ൽ​ഹി​ക്കും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി വ​ന്നെ​ത്തി. ഒ​ടു​വി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധ​ത്തി​​െൻറ പി​ഴ​വി​ൽ 94ാം മി​നി​റ്റി​ൽ ഡ​ൽ​ഹി​ക്ക്​ പെ​നാ​ൽ​റ്റി ഗോ​ളും (മി​ഹ​ലി​ച്ച്) എ​ത്തി​യ​തോ​ടെ തോ​ൽ​വി ഉ​റ​പ്പി​ച്ചു. മു​ന്നേ​റ്റം ത​ട​യാ​ൻ ശ്ര​മി​ച്ച ലാ​ൽ​റു​വാ​ൻ താ​ര​ക്ക്​ ചു​വ​പ്പു​കാ​ർ​ഡും. ഡ​ൽ​ഹി​ക്കും ബ്ലാ​സ​്​​റ്റേ​ഴ്​​സി​നും ഇ​തോ​ടെ 10 പോ​യ​ൻ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2018indian super league 2018
News Summary - indian super league 2018- Sports news
Next Story