Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2019 4:52 PM GMT Updated On
date_range 25 Jan 2019 4:52 PM GMTആശാനും അടവുകളും മാറിയിട്ടും ബ്ലാസ്റ്റേഴ്സിന് സമനില
text_fieldscamera_alt?.???.?????????????? ?????? ???????????????????????? ???????? ?????????????????? ???????????????????????? ??????. ?????? ?????????????? ????????? ?????? ???????? ??????????????? ?
െകാച്ചി: ആശാനും അടവുകളും മാറിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഫലത്തിൽ മാത്രം മാറ്റമില്ല. മൂന്നു മാസം മുമ്പ് െഎ.എസ്.എല്ലിെൻറ ഉദ്ഘാടന മാമാങ്കത്തിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നാട്ടുകാരുടെ മുന്നിലിട്ട് തങ്ങളെ നാണംകെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ വീട്ടിൽ കയറി സമനിലയിൽ തളച്ച് എ.ടി.കെ കൊൽക്കത്തയുടെ പ്രതികാരം (1-1). കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ ബൂട്ടുകെട്ടിയ മഞ്ഞപ്പട മോശമല്ലാതെ കളിച്ചെങ്കിലും അവസരങ്ങൾ പാഴാക്കി വിജയം തുലച്ചുകളഞ്ഞു. 84ാം മിനിറ്റിൽ എഡ്വേർഡ് ഗാർഷ്യ നേടിയ ഗോളിന് കൊൽക്കത്ത മുന്നിലെത്തിയെങ്കിലും കളി അവസാനിക്കാൻ രണ്ടു മിനിറ്റ് ശേഷിക്കെ ജോൺ ജോൺസണിെൻറ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. തുടർച്ചയായ 12ാം മത്സരത്തിലും വിജയമെന്തെന്നറിയാതെ ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു മത്സരങ്ങൾ അവശേഷിക്കെ 10 പോയൻറുമായി എട്ടാം സ്ഥാനത്ത് തുടരുന്നു. ബ്ലാസ്റ്റേഴ്സിെൻറ ഏഴാം സമനിലയാണിത്.
വിധി മാറാതെ ബ്ലാസ്റ്റേഴ്സ്
ഇടവേളവരെ ബോറടിപ്പിച്ച സിനിമയുടെ രണ്ടാം പാതിയിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ പോലെയാണ് കലൂർ സ്റ്റേഡിയത്തിലേക്ക് കാണികൾ എത്തിയത്. പ്രതീക്ഷയുടെ അമിതഭാരമില്ലാത്തതിനാൽ കലൂരിലെത്തിയ കാണികളെ മത്സരഫലം ഞെട്ടിച്ചതേയില്ല. ഒരു മാസത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ െഎ.എസ്.എല്ലിൽ പരിശീലകനെയും താരങ്ങളെയും മാറ്റിയിട്ടും കേരള ബ്ലാസ്റ്റേഴ്സിെൻറ വിധി മാത്രം മാറിയില്ല. ഡേവിഡ് െജയിംസിന് പകരക്കാരനായെത്തിയ നെലോ വിൻഗാഡയുടെ അടവുകെളാന്നും കൊൽക്കത്തക്കു മുന്നിൽ വിലപ്പോയില്ല. പോപ്ലാറ്റ്നിച്ചിനെയും സ്റ്റൊയാനോവിച്ചിനെയും ആക്രമണത്തിനൊരുക്കിയായിരുന്നു പ്രഫസർ ക്ലാസ് തുടങ്ങിയത്.
അവസരം പാഴാക്കുന്നത് പതിവാക്കിയ ബ്ലാസ്റ്റേഴ്സ് മൂന്നാം മിനിറ്റിൽതന്നെ അതു കാണിച്ചുകൊടുത്തു. വലതു വിങ്ങിൽനിന്ന് പ്രശാന്ത് നൽകിയ ക്രോസിന് പോപ്ലാറ്റ്നിച്ച് തലവെച്ചെങ്കിലും ബാറിന് മുകളിലൂടെ ഗാലറിയിലേക്ക് പറന്നു. ഗോളെന്നുറപ്പിച്ച അവസരങ്ങൾ പറന്നുയർന്ന് തട്ടിയകറ്റിയ ഗോൾകീപ്പർമാരാണ് രണ്ടു ടീമിനെയും തടികേടാകാതെ സംരക്ഷിച്ചത്. 84ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ നെഞ്ചകം തുളച്ച് ഗാർഷ്യയുടെ ഫ്രീകിക്ക് ഗോളെത്തി. ഉയർന്നുചാടിയ പ്രതിരോധനിരയുടെ കാലിനടിയിലൂടെ നിലംപറ്റിയെത്തിയ ഷോട്ട് ധീരജിനെയും മറികടന്ന് വലകുലുക്കി. വിസിൽ മുഴങ്ങാൻ രണ്ടു മിനിറ്റ് അവശേഷിക്കെ സമനില ഗോളെത്തി.
ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ കിട്ടിയ അവസരം പാഴാക്കാതെ തലയുമായെത്തിയ േപാപ്ലാറ്റ്നിച്ചിെൻറ ഹെഡർ കൊൽക്കത്തൻ താരം ജോൺ ജോൺസെൻറ കാലിലും ക്രോസ്ബാറിലും തട്ടി ഗോൾവര കടന്നു. കലൂർ സ്േറ്റഡിയത്തിൽ കാണികളുടെ എണ്ണത്തിൽ ഇൗ സീസണിലെ ഏറ്റവും വരൾച്ച കണ്ട ദിവസമായിരുന്നു ഇന്നലെ. സ്റ്റേഡിയത്തിെൻറ മുക്കാൽ ഭാഗവും ഒഴിഞ്ഞുകിടന്നു.

Next Story