മുംബൈക്ക്​ തുടർച്ചയായ മൂന്നാം ജയം; നോർത്ത്​ ഇൗസ്​റ്റിന്​ ആദ്യ തോൽവി

23:15 PM
09/11/2018
മുംബെയുടെ ഗോൾ നേടിയ അ​ർ​ണോ​ൾ​ഡ്​ സഹതാരത്തിനൊപ്പം ആഹ്ലാദത്തിൽ
ഗു​വാ​ഹ​തി: നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​നെ​യും തോ​ൽ​പി​ച്ച്​ ​െഎ.​എ​സ്.​എ​ല്ലി​ൽ മും​ബൈ എ​ഫ്.​സി​യു​ടെ കു​തി​പ്പ്. വ​ട​ക്കു​കി​ഴ​ക്ക​ൻ പോ​രാ​ളി​ക​ളെ  അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. നാ​ലാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ലാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. ഇ​തോ​ടെ മും​ബൈ​ക്ക്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​യി. ജ​യ​ത്തോ​ടെ, 13 പോ​യ​ൻ​റു​മാ​യി മും​ബൈ മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. ​ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​​െൻറ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്.

നാ​ലാം മി​നി​റ്റി​ൽ വി​വാ​ദ ഗോ​ളി​ലൂ​ടെ​യാ​ണ്​ മും​ബൈ മു​ന്നി​ലെ​ത്തു​ന്ന​ത്​്. വ​ല​തു വി​ങ്ങി​ൽ നി​ന്നു​ള്ള ക്രോ​സ്​ മും​ബൈ​യ​ു​ടെ ആ​ഫ്രി​ക്ക​ൻ താ​രം അ​ർ​ണോ​ൾ​ഡി​​െൻറ ദേ​ഹ​ത്തു​ത​ട്ടി പ​ന്ത്​ പോ​സ്​​റ്റി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ ഗോ​ളി പ​വ​ൻ കു​മാ​ർ പ​ന്ത്​ കൈ​ക്ക​ലാ​ക്കി​യെ​ങ്കി​ലും ഗോ​ൾ ലൈ​ൻ ക​ട​ന്നി​രു​ന്നു. സം​ഭ​വം കാ​ണാ​തി​രു​ന്ന റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, മും​ബൈ താ​ര​ങ്ങ​ൾ ത​ർ​ക്കി​ച്ച​തോ​ടെ സൈ​ഡ്​ റ​ഫ​റി​യോ​ട്​ ചോ​ദി​ച്ച്​ റ​ഫ​റി ഗോ​ൾ വി​ധി​ച്ചു.

ഇ​തോ​ടെ ഉ​ണ​ർ​ന്ന നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ മും​ബൈ​യു​ടെ ഗോ​ൾ മു​ഖം ആ​ക്ര​മി​ച്ചു​കൊ​ണ്ടോ​യി​രു​ന്നു. ക്യാ​പ്​​റ്റ​ൻ ഒ​ഗ്​​ബ​ച്ചെ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​​െൻറ മു​ന്നേ​റ്റം. 22ാം മി​നി​റ്റി​ൽ ഒ​ഗ്​​ബ​ച്ചെ​യു​ടെ ഹെ​ഡ​ർ ത​ല​നാ​രി​ഴ​ക്കാ​ണ്​ പു​റ​ത്തേ​ക്കു​പോ​യ​ത്. പി​ന്നാ​ലെ, അ​പ​ക​ട​ക​ര​മാ​യ ഫ്രീ​കി​ക്കു​ക​ൾ ര​ണ്ടെ​ണ്ണം ല​ഭി​ച്ചെ​ങ്കി​ലും നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​ന്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. മ​റു​വ​ശ​ത്ത്​ പ്ര​തി​രോ​ധം ക​ന​പ്പി​ച്ച മും​ബൈ സി​റ്റി​യു​േ​ട​ത്​ ഒ​റ്റ​പ്പെ​ട്ട നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു. 
Loading...
COMMENTS