Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകായികപ്രേമികളെ...

കായികപ്രേമികളെ കാത്തിരിക്കുന്നത് മധുരമേറുന്ന ആഘോഷങ്ങളുടെ പുതുവര്‍ഷം

text_fields
bookmark_border
കായികപ്രേമികളെ കാത്തിരിക്കുന്നത് മധുരമേറുന്ന ആഘോഷങ്ങളുടെ പുതുവര്‍ഷം
cancel


മധുരപ്പതിനേഴ്
ഇന്ത്യന്‍ ഫുട്ബാളിനിത് മധുരപ്പതിനേഴ്. കൗമാര ലോകകപ്പിന് വേദിയൊരുക്കുന്ന ഇന്ത്യ ആദ്യമായി ഫിഫ പോരാട്ടത്തിന്‍െറ നടുത്തളത്തിലിറങ്ങുന്നു. ഉറങ്ങുന്ന ഫുട്ബാള്‍ മണ്ണ് ഉണരുകയാണ്. ഒപ്പം ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിനും ഹോക്കി ലീഗിനും ഇന്ത്യ വേദിയാവുന്നു. കായികപ്രേമികളെ കാത്തിരിക്കുന്നത് മധുരമേറുന്ന ആഘോഷങ്ങളുടെ പുതുവര്‍ഷം.

ഫുട്ബാള്‍
കോണ്‍ഫെഡറേഷന്‍ കപ്പ്: 2018 റഷ്യ ലോകകപ്പിന്‍െറ വിളംബരവര്‍ഷമാണിത്. 2017ലെ പ്രധാന രാജ്യാന്തര ഫുട്ബാള്‍ മേള റഷ്യ വേദിയാവുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍. ജൂണ്‍ 17 മുതല്‍ ജൂലൈ രണ്ടുവരെ റഷ്യ വേദിയാവും. ബ്രസീലും അര്‍ജന്‍റീനയുമില്ലാത്ത ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനി, ചിലി, പോര്‍ചുഗല്‍ എന്നിവര്‍ പ്രധാന ടീമുകള്‍.

മറ്റു ചാമ്പ്യന്‍ഷിപ്പുകള്‍: അണ്ടര്‍ 17 ലോകകപ്പ് - ഇന്ത്യ (ഒക്ടോ. 6-18) ആഫ്രിക്ക നേഷന്‍സ് കപ്പ്-ഗാബോണ്‍ (ജനുവരി 14-ഫെബ്രു 5), ഫിഫ അണ്ടര്‍ 20 ലോകകപ്പ്-ദക്ഷിണ കൊറിയ (മേയ് 20-ജൂണ്‍ 11), യൂറോപ്പ ലീഗ് ഫൈനല്‍ (മേയ് 24), യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ (ജൂണ്‍ 3), കോണ്‍കകാഫ് ഗോള്‍ഡ്കപ്പ് (ജൂലൈ 9-30),

അത്ലറ്റിക്സ്: ബോള്‍ട്ടിന്‍െറ വിടവാങ്ങള്‍
ഉസൈന്‍ ബോള്‍ട്ടിന്‍െറ വിടവാങ്ങല്‍ മേളയായ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ലണ്ടന്‍ വേദിയാവും. ആഗസ്റ്റ് നാലുമുതല്‍ 13 വരെ ലണ്ടന്‍ ഒളിമ്പിക്സ് സ്റ്റേഡിയമാണ് വേദി. മൂന്ന് ഒളിമ്പിക്സില്‍ ട്രിപ്പ്ള്‍ നേട്ടവുമായി ഒമ്പത് സ്വര്‍ണവും നാല് ലോക ചാമ്പ്യന്‍ഷിപ്പിലായി 11 സ്വര്‍ണവുമണിഞ്ഞ ബോള്‍ട്ടിന് യാത്രയയപ്പൊരുക്കാന്‍ ലോകം ലണ്ടനില്‍ ഒന്നിക്കും. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന് റാഞ്ചി വേദിയാവും. ജൂലൈ ഒന്നുമുതല്‍ നാലുവരെയാണ് മീറ്റ്.

ക്രിക്കറ്റ്:ചാമ്പ്യന്‍സ് ട്രോഫി
ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളോടെ ഇന്ത്യ പുതുവര്‍ഷം ആരംഭിക്കും. പിന്നാലെ മൂന്ന് ട്വന്‍റി20 മത്സരങ്ങള്‍. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് (ഫെബ്രു -8), ആസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പര (ഫെബ്രുവരി-മാര്‍ച്ച്) എന്നിവ ഇന്ത്യയുടെ പ്രധാന ഷെഡ്യൂളുകള്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ജൂണ്‍ ഒന്നിന് ഇംഗ്ളണ്ടില്‍ തുടക്കം. പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യക്കിടം. നാലിന് ഇന്ത്യ-പാകിസ്താന്‍ മത്സരം. തൊട്ടുപിന്നാലെ വനിത ലോകകപ്പിനും ഇംഗ്ളണ്ട് വേദിയാവും.

ഹോക്കി
ലോക ഹോക്കി ലീഗ് ഫൈനലിന് ഇന്ത്യ വേദിയാവും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ മാര്‍ച്ചിലും ഇന്ത്യ പങ്കെടുക്കുന്ന സെമിഫൈനല്‍ ജൂണ്‍-ജൂലൈയിലും നടക്കും. ഡിസംബറിലാണ് ഫൈനല്‍. നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ഏഷ്യകപ്പ് ഹോക്കി സെപ്റ്റംബര്‍, ഒക്ടോബറില്‍. നിലവിലെ ജേതാക്കള്‍ ഇന്ത്യ. 

ടെന്നിസ്
ഫെഡററുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ടെന്നിസ് ലോകം. കഴിഞ്ഞവര്‍ഷം പാതിയില്‍ കോര്‍ട്ടുവിട്ട ഫെഡ് എക്സ്പ്രസ് ഈയാഴ്ച കോര്‍ട്ടിലിറങ്ങും. ആസ്ട്രേലിയന്‍ ഓപണ്‍ (ജനുവരി 16-29), ഫ്രഞ്ച് ഓപണ്‍ (മേയ് 22-ജൂണ്‍ 11), വിംബ്ള്‍ഡണ്‍ (ജൂലൈ 3-16), യു.എസ് ഓപണ്‍ (ആഗസ്റ്റ് 28-സെപ് 10). ഫെഡറര്‍ കിരീടത്തിലത്തെുമോ? അതോ ദ്യോകോവിച്, ആന്‍ഡി മറെ വാഴുമോ?
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian sports 2017
News Summary - indian sports 2017
Next Story