ലോകകപ്പ് യോഗ്യത: അനസ്, ആഷിഖ്, സഹൽ ഇന്ത്യൻ ടീമിൽ
text_fieldsഗുവാഹതി: ബംഗ്ലാദേശിനെതിരെ ചൊവ്വാഴ്ച നടക്കാൻ പോകുന്ന ലോകകപ്പ് യോഗ്യതാറൗണ്ട് പോരാട്ടത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു. ആദ്യ ജയം സ്വന്തമാക്കാനൊരുങ്ങി കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ പന്തുതട്ടാനിറങ്ങുന്ന ഐകർ സ്റ്റിമാക്കിെൻറ സംഘത്തിൽ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നീ താരങ്ങളാണ് ഇടംപിടിച്ചത്. ഡിഫൻഡർമാരായ സന്ദേശ് ജിങ്കാനെയും അൻവർ അലിയെയും പരിക്കേറ്റതിനാൽ ടീമിൽനിന്നൊഴിവാക്കി. ജിങ്കാന് പരിക്കേറ്റതിനാൽ അനസിന് ആദ്യ ഇലവനിൽതന്നെ സ്ഥാനം ലഭിച്ചേക്കും.
ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, കമൽജിത് സിങ്,
ഡിഫൻഡർമാർ: അനസ് എടത്തൊടിക, പ്രീതം കോട്ടൽ, രാഹുൽ ഭേകെ, ആദിൽ ഖാൻ, നരേന്ദർ, സാർഥക് ഗോലൂയി, മന്ദർ റാവു ദേശായി, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, നിഖിൽ പൂജാരി, വിനീത് റായ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, റെയ്നിയർ ഫെർണാണ്ടസ്, ബ്രൻഡൺ ഫെർണാണ്ടസ്, ലലിയാൻസുവാല ഛാങ്തെ, ആഷിഖ് കുരുണിയൻ.
ഫോർവേഡ്സ്: സുനിൽ ഛേത്രി, ബൽന്ത് സിങ്, മൻവീർ സിങ്.