ഇന്ത്യൻ കോച്ച്: എറിക്സൺ, റോക്ക ചുരുക്കപ്പട്ടികയിൽ
text_fieldsന്യൂഡൽഹി: സൂപ്പർതാരം ഡേവിഡ് ബെക്കാം ഉൾപ്പെട്ട മുൻ ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലി പ്പിച്ച സ്വെൻ ഗ്വൊരാൻ എറിക്സൺ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പരിശീലകനാകുമോ?. അഖിലേ ന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുറത്തുവിട്ട 35 പേരുടെ ചുരുക്കപ്പട്ടികയിൽ എറിക്സണെ കൂടാ തെ ബംഗളൂരു എഫ്.സിയെ ചാമ്പ്യൻ ടീമാക്കി ഉയർത്തിയ മുൻ കോച്ച് ആൽബർട്ട് റോക്കയും മുൻപന്തിയിലുണ്ട്.
സ്വീഡൻകാരനായ എറിക്സണും സ്പാനിഷുകാരനായ റോക്കയും കൂടാതെ ടോമി ടെയ്ലർ (ഇംഗ്ലണ്ട്), ഹാകൻ എറിക്സൺ (സ്വീഡൻ), ടോമിസ്ലാവ് സിവിക് (സെർബിയ), ലീ ക്ലാർക് (ഇംഗ്ലണ്ട്), ലൂകാസ് അൽകറാസ് ഗോൺസലസ് (സ്പെയിൻ) എന്നിവരും ചുരുക്കപ്പട്ടികയിലെ മുമ്പന്മാരാണ്.
ഏഷ്യൻ കപ്പിനു പിന്നാലെ സ്റ്റീഫൻ കോൺസ്റ്റൈൻറൻ സ്ഥാനമൊഴിഞ്ഞപ്പോൾ, 250ലധികം പേരാണ് അപേക്ഷ നൽകിയത്. എ.െഎ.എഫ്.എഫിെൻറ മാനദണ്ഡങ്ങൾക്ക് യോഗ്യരായ 80 പേർ മാത്രമാണുണ്ടായിരുന്നത്. ഇതിൽ നിന്നാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്.
1979നും 2000നുമിടയിൽ സ്വീഡൻ, പോർചുഗൽ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ച എറിക്സൺ 18 കിരീടങ്ങൾ സ്വന്തമാക്കി.
എന്നാൽ, അന്താരാഷ്ട്ര ഫുട്ബാളിൽ പച്ചതൊട്ടില്ല. ഇംഗ്ലണ്ടിനെക്കൂടാതെ മെക്സികോ, െഎവറി കോസ്റ്റ് എന്നിവർക്കും, ഏഷ്യൻ കപ്പിൽ ഫിലിപ്പീൻസിനും തന്ത്രമോതി.