Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2019 6:04 PM GMT Updated On
date_range 28 April 2019 6:04 PM GMT‘ഏഷ്യൻ പെലെ’ പൂൻഗാം കണ്ണൻ അന്തരിച്ചു
text_fieldsകൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബാൾ താരം പൂൻഗാം കണ്ണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസ ുഖങ്ങളെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാ ഘാതത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1968ൽ പരിശീലക ക്യാമ്പ് നടത്താനായി ഇന്ത്യയിലെത്തിയ ജർമൻ കോച്ച് ഡെറ്റ്മർ ക്രെയ്മറാണ് മുന്നേറ്റനിരയിൽ കണ്ണെൻറ മികവ് കണ്ട് ‘ഏഷ്യൻ പെലെ’ എന്ന് വിശേഷിപ്പിച്ചത്.
മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളിനുമായി കളിച്ചിരുന്നു. 1966ലെ ബാേങ്കാക് ഏഷ്യൻ ഗെയിംസിലും 1968ലെ മെർദേക്ക കപ്പിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. തമിഴ്നാട്ടിലെ വൻദവാസി സ്വദേശിയായ കണ്ണൻ ബംഗാളിനൊപ്പം തുടർച്ചയായി രണ്ടുവർഷങ്ങളിൽ സന്തോഷ് ട്രോഫി ചാമ്പ്യനായി. ഇന്ത്യക്കായി 14 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു.
സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടിയ താരത്തെ സഹായിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ കാമ്പയിനുകൾ സജീവമായിരുന്നു. ഭാര്യ അേൻറായ്നെറ്റയും രണ്ടു പെൺമക്കളുമടങ്ങുന്ന കണ്ണെൻറ കുടുംബം ഡംഡമിലെ ജവാപുർ റോഡിലെ ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്.

Next Story