ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ചരിത്രം കുറിക്കും -കോൺസ്റ്റൈൻറൻ
text_fieldsന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബാൾ ചരിത്രം കുറിക്കുമെന്ന് കോച്ച് കോൺസ്റ്റൈൻറൻ. ന്യൂസ് ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് കോച്ചിെൻറ പ്രസ്താവന. ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ അവസാനത്തോടെ ഇന്ത്യ 1996 ഫെബ്രുവരിയിൽ കൈവരിച്ച 94 റാങ്കിനേക്കാൾ മുന്നോട്ടുപോവുമെന്നും ഇന്ത്യൻ കോച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
‘‘ഗണിതത്തിൽ ഞാൻ കാര്യശേഷിയുള്ളയാളല്ല. എന്നാൽ, ഇന്ത്യൻ ടീം 93ാം റാങ്കിലേക്കെത്തുകയാണെങ്കിൽ ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണിത്. ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ അതൊരു അദ്ഭുതമായിരിക്കും. അതാണെെൻറ ലക്ഷ്യവും. അടുത്ത ഫിഫ റാങ്കിങ്ങ് ജൂലൈ ആറോടെ പുറത്തുവരും. കിർഗിസ്താൻ അടുത്ത മത്സരത്തിൽ വിജയിച്ചാൽ ഒരുപക്ഷേ, ഇന്ത്യ റാങ്കിങ്ങിൽ താഴേക്കിറങ്ങിയേക്കാം. എന്നാൽ, ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിക്കാറാവുേമ്പാഴേക്കും ഇന്ത്യ ചരിത്ര കാൽവെപ്പുകൾക്ക് സാക്ഷ്യം വഹിച്ചേക്കാമെന്നും കോൺസ്റ്റൈൻറൻ പറഞ്ഞു.
