Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകരുത്തരായ വെനസ്വേലയെ...

കരുത്തരായ വെനസ്വേലയെ സമനിലയിൽ തളച്ചു; ചരിത്രമായി​ ഇന്ത്യൻ ഫുട്​ബാൾ ടീം

text_fields
bookmark_border
india-under-20-team
cancel

ഇന്ത്യൻ ഫുട്​ബാളിന്​ പ്രതീക്ഷ പകർന്ന്​ കൊണ്ട്​ കരുത്തരായ വെനസ്വേലയെ ഗോൾ രഹിത സമനിലയിൽ തളച്ച്​ ഇന്ത്യയുടെ​ അണ്ടർ 20 ഫുട്​ബാൾ ടീം. സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ്​ ഇന്ത്യൻ നിര വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചത്​. 2017ൽ നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ വെനസ്വേലയുടെ കരുത്തരായ ടീമിനെയായിരുന്നു ഇന്ത്യൻ ചുണക്കുട്ടികൾ നേരിട്ടത്​. ഫൈനലിൽ ഇംഗ്ലണ്ടിനോടായിരുന്നു വെനസ്വേല അടിയറവ്​ പറഞ്ഞത്​.

ടൂര്‍ണ്ണമെ​ൻറിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ ജീവന്മരണ പോരാട്ടമായിരുന്നു വെനസ്വേലയ്‌ക്കെതിരെ കാഴ്ച്ച വെച്ചത്. ആദ്യ കളികളിലെ പിഴവുകൾ തിരുത്തി മികച്ച മുന്നേറ്റങ്ങളും പ്രത്യാക്രമണങ്ങളും നടത്താനും ഇന്ത്യക്കായി. ഞായറാഴ്ച്ച അര്‍ജന്റീനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballvenezuelaunder 20 world cupmalayalam newssports newsCOTIF Cup 2018
News Summary - India vs Venezuela cotif cup-sports news
Next Story