Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒമാനോട്​ തോൽവി:...

ഒമാനോട്​ തോൽവി: ലോകകപ്പ്​ യോഗ്യതാ മോഹം പൊലിഞ്ഞ്​ ഇന്ത്യ

text_fields
bookmark_border
india-Oman
cancel

മസ്​കത്ത്​: ഇന്ത്യയു​െട ലോകകപ്പ്​ ഫുട്​ബാൾ യോഗ്യതാമോഹം പൊലിഞ്ഞു. നിർണായക മത്സരത്തിൽ ഒമാനോട്​ 1-0ത്തിന്​ തോറ്റതാണ്​ സുനിൽ ​േഛത്രിക്കും സംഘത്തിനും വിനയായത്​. കരുത്തുകാട്ടിയ പ്രതിരോധനിരക്കൊത്ത്​ മിഡ്​ഫീൽഡും മുന ്നേറ്റനിരയും ഉയരാതിരുന്നതാണ്​ തോൽവിക്കു കാരണമായത്​. സുൽത്താൻ ഖാബൂസ്​ സ്​റ്റേഡിയത്തിൽ ചൊവ്വാഴ്​ച രാത്രി ന ടന്ന മത്സരത്തിൽ മുഹ്സിൻ അൽഗസ്സാനിയാണ്​ ഒമാ​​െൻറ വിജയഗോൾ നേടിയത്​.

ഒമാ​​െൻറ മുന്നേറ്റംകണ്ടാണ്​ കളി തുടങ് ങിയത്​. ഏഴാം മിനിറ്റിൽ ലീഡ്​ നേടാൻ ലഭിച്ച അവസരം ഒമാൻ പാഴാക്കി. പ്രതിരോധനിരയിലെ രാഹുൽ ബേക്കെ മുഹ്​സിൻ അൽ ഗസ്സാനിയെ വീഴ്​ത്തിയതിനാണ്​ പെനാൽറ്റി ലഭിച്ചത്​. മുഹ്​സിൻതന്നെയാണ്​ പെനാൽറ്റി എടുത്തതെങ്കിലും ബാറിനു മുകളിലൂടെ പറന്നു. 24ാം മിനിറ്റിൽ ഉദാന്തയുടെയും നിഷുകുമാറി​​െൻറയും മുന്നേറ്റത്തി​െനാടുവിൽ ഇന്ത്യക്ക്​ അനുകൂലമായി കോർണർ ലഭിച്ചെങ്കിലും പാഴായി. പാഴാക്കിയ പെനാൽറ്റിക്ക്​ പകരമായി 33ാം മിനിറ്റിലാണ്​ മുഹ്​സിൻ ഒമാനുവേണ്ടി ആദ്യ ഗോൾ നേടിയത്​. ഇടതുവശത്തുനിന്ന്​ മുന്നേറിവന്ന അൽ ഖാലിദിയിൽനിന്ന്​ ലഭിച്ച പാസ്​ മുഹ്​സിൻ വലയിലെത്തിക്കുകയായിരുന്നു. പ്രതിരോധനിരയിൽ വന്ന ചെറിയ പിഴവാണ്​ ഗോളിന്​ വഴിയൊരുക്കിയത്​. ഇൗ പിഴവ്​ ഒഴിച്ചാൽ ആദ്യ പകുതിയിൽ ഇന്ത്യൻ പ്രതിരോധനിര മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. 37ാം മിനിറ്റിൽ ആദിൽ ഖാന്​ പകരം അനസ്​ എടത്തൊടിക കളത്തിലിറങ്ങി. 41ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മികച്ച അവസരം ഇന്ത്യ പാഴാക്കി. ഫാറൂഖും ഉദാന്തയും ചേർന്നുള്ള മുന്നേറ്റം ബോക്​സ്​ വരെ എത്തിയെങ്കിലും ഫലംചെയ്​തില്ല. ആദ്യ പകുതിക്കു​ പിരിയുന്നതിന്​ തൊട്ടുമുമ്പ്​ ലീഡ്​ നേടാനുള്ള അവസരം ഒമാൻ നഷ്​ടമാക്കി.

ഇന്ത്യക്ക്​ അനുകൂലമായ കോർണറോടെയാണ്​ രണ്ടാം പകുതി തുടങ്ങിയത്​. ബ്രാണ്ടൺ ഫെർണാണ്ടസ്​ പന്ത്​ ബോക്​സിലേക്ക്​ എത്തിച്ചെങ്കിലും ഒമാൻ പ്രതിരോധം​ തട്ടിയകറ്റി. രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങൾ കൂടുതലായി ഒമാൻ പ്രതിരോധനിരയിലേക്ക്​ എത്തിയെങ്കിലും ഫിനിഷിങ്​ ഇല്ലാതിരുന്നത്​ സമനില ഗോളിന്​ തടസ്സമായി. മലയാളിതാരം ആഷിഖ്​ കുരുണിയൻ രണ്ടാം പകുതിയിൽ നിറഞ്ഞുകളിച്ച്​ മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ല. 72ാം മിനിറ്റിൽ ഒമാൻ ബോക്​സിലേക്കുള്ള ആഷിഖി​​െൻറ മികച്ച ക്രോസിന്​ തലവെച്ചുനൽകാൻ മാൻവീർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

82ാം മിനിറ്റിൽ അലി ബുസൈദിയുടെ ഒറ്റക്കുള്ള മുന്നേറ്റം​ ഇന്ത്യൻ ഗോളി ​രക്ഷപ്പെടുത്തി​. 87ാം മിനിറ്റിലാണ്​ ഒമാൻ ക്യാപ്​റ്റനും ഗോളിയുമായ അലി അൽ ഹബ്​സി കാര്യമായി പരീക്ഷിക്കപ്പെടുന്നത്​. മലയാളിതാരം ആഷിഖ്​ കുരുണിയ​​െൻറ ഗോളെന്നുറപ്പിച്ചുള്ള ക്രോസ്​ഒാവർ അലി അൽ ഹബ്​സിയെ മറികടന്നെങ്കിലും പ്രതി​േരാധനിരയിലെ അലി ബുസൈദി തട്ടിയകറ്റി. ആദ്യ പകുതിയെ അ​പേക്ഷിച്ച്​ ഇന്ത്യൻ മുന്നേറ്റനിര രണ്ടാം പകുതിയിൽ ചില നല്ല നീക്കങ്ങൾ കാഴ്​ചവെച്ചു. ഒമാൻ മുന്നേറ്റത്തിൽനിന്ന്​ പ്രതിരോധത്തിലേക്ക്​ മാറിയ കാഴ്​ചയാണ്​ രണ്ടാം പകുതിയിൽ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmuscatworld cup qualifiermalayalam newssports newsIndia News
News Summary - India vs Oman, FIFA 2022 World Cup Qualifier-Sports news
Next Story