ഇന്ത്യ ഇന്ന് മൊറീഷ്യസിനെതിരെ
text_fieldsമുംബൈ: കിർഗിസ്താനെയും മ്യാന്മറിനെയും തോൽപിച്ച് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത സ്വന്തമാക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ഇന്ന് മുതൽ സന്നാഹ പോരാട്ടം. ഗ്രൂപ്പിലെ മൂന്നാം രാജ്യമായ മക്കാവോയുമായുള്ള എവേ മത്സരത്തിനു മുന്നോടിയായാണ് ഇന്ത്യ ത്രിരാഷ്ട്ര പരമ്പരയിൽ പന്തുതട്ടുന്നത്. മൊറീഷ്യസ്, സെൻറ് കിറ്റ്സ് ആൻഡ് നവീസ് എന്നിവരാണ് മറ്റ് ടീമുകൾ.
ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ഇന്ന്, മൊറീഷ്യസിനെ നേരിടും. നിലവിൽ 97ാം റാങ്കിലുള്ള ഇന്ത്യക്ക് മൊറീഷ്യസിനെ എളുപ്പം മറികടക്കാനാവും. ഫിഫ റാങ്കിങ്ങിൽ 160ാം സ്ഥാനത്താണ് ഇവർ. ആഗസ്റ്റ് 25നാണ് അറ്റ്ലാൻറിക്- കരീബിയൻ സമുദ്രത്തിനിടയിലുള്ള ദ്വീപ് രാഷ്ട്രമായ സെൻറ് കിറ്റ്സ് ആൻഡ് നവീസുമായുള്ള മത്സരം. ഫിഫ റാങ്കിങ്ങിൽ 125ാം സ്ഥാനത്താണ് ഇവർ.
ഏഷ്യൻ യോഗ്യത റൗണ്ടിലെ ഗ്രൂപ് എയിൽ നിലവിൽ ഇന്ത്യയാണ് ഒന്നാമത്. മ്യാന്മറിനെയും കിർഗിസ്താനെയും തോൽപിച്ച് ആറുപോയൻറുമായി ഒന്നാം സ്ഥാനത്താണുള്ളത്. മ്യാന്മറിനെതിരായ എവേമത്സരത്തിൽ 1-0ന് വിജയിച്ച ഇന്ത്യ, കിർഗിസ്താനെ സ്വന്തം മണ്ണിൽ ഇതേ സ്കോറിന് മറികടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.