Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്​...

എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത: കി​ർ​ഗി​സ്​​താ​നോ​ട്​  ​2-1 തോറ്റ്​ ഇന്ത്യ

text_fields
bookmark_border
India-vs-Kyrgyzstan
cancel

ബി​ഷ്​​കെ​ക്​: ഇ​ന്ത്യ​യു​ടെ തോ​ൽ​വി​യ​റി​യാ​തെ​യു​ള്ള 13 മ​ത്സ​ര​ങ്ങ​ളു​ടെ കു​തി​പ്പി​ന്​ കി​ർ​ഗി​സ്​​താ​ന്​ മു​ന്നി​ൽ അ​വ​സാ​നം. എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ കി​ർ​ഗി​സ്താ​നോ​ട്​ ഇ​ന്ത്യ 2-1ന്​ ​തോ​റ്റു. ഇ​തോ​ടെ ഗ്രൂ​പ്​​ ‘എ’​യി​ൽ ഇ​ന്ത്യ​ക്കും കി​ർ​ഗി​സ്താ​നും 13 പോ​യ​ൻ​റാ​യി.  

യോ​ഗ്യ​ത നേ​ര​േ​ത്ത ഉ​റ​പ്പി​ച്ചി​രു​ന്ന ഇ​രു ടീ​മു​ക​ൾ​ക്കും മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യി​രു​​ന്നി​ല്ലെ​ങ്കി​ലും പൊ​രു​തി​യാ​ണ്​ ആ​ത​ി​ഥേ​യ​രും സ​ന്ദ​ർ​ശ​ക​രും പ​ന്തു​ത​ട്ടി​യ​ത്.
 മ​ത്സ​രം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ന്നെ ഇ​ന്ത്യ​ൻ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച്​ കി​ർ​ഗി​സ്താ​ൻ ഞെ​ട്ടി​ച്ചു. ര​ണ്ടാം മി​നി​റ്റി​ൽ ആ​​ൻ​റ​ൺ സെ​മ്​​ലി​യാ​ൻ​കി​നാ​ണ്​ ഇ​ന്ത്യ​​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച​ത്. സ്വ​ന്തം പ​കു​തി​യി​ൽ​നി​ന്ന്​ ബെ​യ്​​മോ​േ​ട്ടാ​വ്​ തൊ​ടു​ത്തു​വി​ട്ട പ​ന്താ​ണ്​ ഇൗ ​ഗോ​ളി​ന്​ വ​ഴി​​യൊ​രു​ക്കു​ന്ന​ത്. 

ഒ​രു​ങ്ങു​ന്ന​തി​നു​മു​േ​മ്പ വ​ഴ​ങ്ങി​യ ഗോ​ൾ തി​രി​ച്ച​ടി​ക്കാ​ൻ മു​ന്നേ​റ്റ​ത്തി​ലു​ള്ള ഭ​ൽ​വ​ന്ത്​​ സി​ങ്ങി​​െൻറ​യും​ ജെ​ജെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ ഇ​ന്ത്യ ​​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യം ക​ണ്ടി​ല്ല. 
73ാം മി​നി​റ്റി​ൽ ഇ​ട​തു വി​ങ്ങി​ൽ​നി​ന്നു​ള്ള നീ​ക്ക​ത്തി​ൽ കി​ർ​ഗി​സ്​​താ​ൻ വീ​ണ്ടും ഗോ​ളാ​ക്കി​യ​തോ​ടെ ഇ​ന്ത്യ ​തോ​ൽ​വി ഉ​റ​പ്പി​ച്ചു. 88ാം മി​നി​റ്റി​ൽ ജെ​ജെ ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ ഗോ​ൾ നേ​ടി​യെ​ങ്കി​ലും സ​മ​നി​ല പി​ടി​ക്കാ​ൻ പി​ന്നീ​ട്​ ഇ​ന്ത്യ​ക്ക്​ സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kyrgyzstansports newsAFC Asian CupIndia News
News Summary - India vs Kyrgyzstan AFC Asian Cup - Sports news
Next Story