മഴ കുറഞ്ഞ് താരങ്ങളെത്തി; ഇന്ത്യ-ജോർഡൻ മത്സരം ഇന്ന് തന്നെ
text_fieldsഅമ്മാൻ(ജോർഡൻ): ഇന്ത്യ-ജോർഡൻ സൗഹൃദ ഫുട്ബാൾ മത്സരം കൃത്യ സമയത്ത് തന്നെ നടത്താൻ തീരുമാനം. കനത്ത മഴ കാരണം അമ്മാനിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടതിനെ തുടർന്ന് തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ മത്സരം ഉപേക്ഷിച്ചതായി വാർത്തകൾ വന്നിരുന്നു. മുഴുവൻ താരങ്ങളും ജോർഡനിലെത്തിയതോടെ മത്സരം ഇന്ന് രാത്രി 10:30ന് തന്നെ നടക്കും.
മഴ കാരണം ദോഹയിലേക്ക് വിമാനം തിരിച്ചുവിട്ടതോടെ ഏഴ് ഇന്ത്യൻ താരങ്ങളും ടീം ഉദ്യോഗസ്ഥരും 10 മണിക്കൂറോളമായിരുന്നു കുവൈറ്റ് സിറ്റി വിമാനത്താവളത്തിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി വൈകി മാത്രമേ മുഴുവൻ ഇന്ത്യൻ താരങ്ങൾക്കും ജോർഡാനിലെത്താൻ സാധിച്ചുള്ളൂ.
കഴിഞ്ഞ വ്യാഴാഴ്ച തന്നെ 15 അംഗ ഇന്ത്യൻ ടീം മിഡിൽ ഇൗസ്റ്റിലെത്തിയിരുന്നുവെങ്കിലും മഴ കാരണം വിമാനം ദോഹയിലേക്ക് വഴിതിരിച്ചുവിട്ടതോടെ ചിലർ കുവൈറ്റിൽ കുടുങ്ങുകയായിരുന്നു. പരിക്കിനെ തുടർന്ന് നായകൻ സുനിൽ ചേത്രി ഇല്ലാതെയാണ് ഇന്ത്യൻ നിര ഇറങ്ങുന്നത്. അടുത്ത മാസം 27ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൗഹൃത മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
