Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹോ​ക്കി വേ​ൾ​ഡ്​...

ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​: ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

text_fields
bookmark_border
whl.
cancel

ഭു​വ​നേ​ശ്വ​ർ: ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​ ഫൈ​ന​ൽ റൗ​ണ്ടി​ൽ ഇ​ന്ത്യ​ക്ക്​ പ​രാ​ജ​യം. ഗ്രൂ​പ്​ ബി​യി​ൽ ഇം​ഗ്ല​ണ്ടാ​ണ്​ 3-2ന്​ ​ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ ക​ളി​യി​ൽ ആ​സ്​​ട്രേ​ലി​യ​യോ​ട്​ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്ന ഇ​ന്ത്യ​ക്ക്​ തോ​ൽ​വി ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ര​ണ്ട്​ ഗോ​ളി​ന്​ പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ര​ണ്ടു​വ​ട്ടം സ്​​കോ​ർ ചെ​യ്​​ത്​ മ​ത്സ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഒ​ടു​വി​ൽ പ​രാ​ജ​യം വ​ഴ​​ങ്ങി​യ​ത്. 

ഡേ​വി​ഡ്​ ഗു​ഡ്​​ഫീ​ൽ​ഡ്​ (25), സാം ​വാ​ർ​ഡ്​ (43) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ മു​ന്നി​ൽ ക​യ​റി​യ ഇം​ഗ്ല​ണ്ടി​നെ ആ​കാ​ശ്​​ദീ​പ്​ സി​ങ്​ (47), രൂ​പീ​ന്ദ​ർ പാ​ൽ സി​ങ്​ (50) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ്​ ഇ​ന്ത്യ ഒ​പ്പം​പി​ടി​ച്ച​ത്. എ​ന്നാ​ൽ, ക​ളി തീ​രാ​ൻ മൂ​ന്ന്​ മി​നി​റ്റ്​ ശേ​ഷി​ക്കെ, സാം ​വാ​ർ​ഡി​​െൻറ ര​ണ്ടാം ഗോ​ളി​ൽ ഇം​ഗ്ല​ണ്ട്​ ജ​യി​ച്ചു​ക​യ​റി. 

ഗ്രൂ​പ്പി​ലെ ക​രു​ത്ത​രു​ടെ പോ​രി​ൽ ആ​സ്​​ട്രേ​ലി​യ​യും ജ​ർ​മ​നി​യും 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ജ​ർ​മ​നി​ക്കാ​യി മാ​ർ​കോ മി​ൽ​ടാ​കു (ഏ​ഴ്), മാ​ർ​ട്ടി​ൻ ഹാ​ന​ർ (39) എ​ന്നി​വ​രും ആ​സ്​​ട്രേ​ലി​യ​ക്കാ​യി ബ്ലേ​ക്ക്​ ഹോ​വേ​ഴ്​​സ്​ (49), ആ​രോ​ൺ ക്ലെ​യി​ൻ​ഷ്​​മി​ഡി​റ്റ്​ (58) എ​ന്നി​വ​രു​മാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഗ്രൂ​പ്​ എ​യി​ൽ ​െബ​ൽ​ജി​യം 3-2ന്​ ​അ​ർ​ജ​ൻ​റീ​ന​യെ​യും സ്​​പെ​യി​ൻ അ​തേ മാ​ർ​ജി​ന്​ നെ​ത​ർ​ല​ൻ​ഡ്​​സി​നെ​യും കീ​ഴ​ട​ക്കി. ​െബ​ൽ​ജി​യ​ത്തി​നാ​യി ലോ​യി​ക്​ ലൂ​യി​പാ​ർ​ട്ട്, അ​മോ​റി കോ​സ്​​റ്റേ​ഴ്​​സ്, ടോം ​ബൂ​ൺ എ​ന്നി​വ​രും അ​ർ​ജ​ൻ​റീ​ന​ക്കാ​യി മൈ​കോ കാ​സെ​ല്ല, ഗോ​ൺ​സാ​ലോ പീ​ലാ​റ്റ്​ എ​ന്നി​വ​രും ഗോ​ൾ നേ​ടി. സ്​​പെ​യി​നി​നാ​യി പൗ ​ക്വ​മേ​ഡ, എ​ൻ​റി​ക്​ ഗോ​ൺ​സാ​ല​സ്, ഡീ​ഗോ അ​രാ​ന എ​ന്നി​വ​രും നെ​ത​ർ​ല​ൻ​ഡ്​​സി​നാ​യി ലാ​ർ​സ്​ ബാ​ൽ​ക്, മി​ർ​കോ പ്രൂ​യി​​സ​ർ എ​ന്നി​വ​രു​മാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeyWorld Hockey Leagueindia englandmalayalam newssports news
News Summary - India vs England Hockey Highlights, Hockey World League Finals: India go down 2-3 to England-sports news
Next Story