ഗാ​ല​റി​യെ തോ​ൽ​പി​ച്ച ഇ​ന്ത്യ

  • മ​ത്സ​രാ​ന്ത​രീ​ക്ഷ​ത്തി​ന്​ യോ​ജി​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​വാ​ത്ത​തി​ൽ നി​രാ​ശ -സു​നി​ൽ ഛേത്രി

00:16 AM
17/10/2019
india-vs-bangladesh-match.jpg
ഇന്ത്യ x ബംഗ്ലാദേശ്​ മത്സരത്തിനിടെ സാൾട്ട്​ ലേക്ക്​ ഗാലറിയിലെ കാഴ്​ച

​കൊ​ൽ​ക്ക​ത്ത: ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​​െൻറ ക​ണ​ക്കു​പ്ര​കാ​രം 53,286 കാ​ണി​ക​ളാ​ണ്​ കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട്​ ലേ​ക്കി​ലേ​ക്ക്​ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ്​ അ​ങ്ക​ത്തി​നാ​യി ഒ​ഴു​കി​യെ​ത്തി​യ​ത്. ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ കാ​ണി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ര​ണ്ടാം സ്​​ഥാ​നം. 

പ​ക്ഷേ, ആ ​ആ​വേ​ശ​ത്തെ ന​ന​ഞ്ഞ പ​ട​ക്കം പോ​ലെ​യാ​ക്കി​മാ​റ്റു​ന്ന​താ​യി​രു​ന്നു മൈ​താ​ന​ത്തെ ടീം ​ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം. എ​തി​രാ​ളി​ക​ൾ​ക്ക്​ മി​ക​ച്ചൊ​രു ഫി​നി​ഷ​റി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ 1-1ന്​ ​സ​മ​നി​ല​യി​ൽ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന്​ ആ​ശ്വ​സി​ക്കു​ക​യാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ആ​രാ​ധ​ക​ർ. ജ​യം കൈ​വി​ട്ട്, ഒ​രു പോ​യ​േ​ൻ​റാ​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ൾ​ക്ക്​ ഇ​രു​ള​ട​യു​േ​മ്പാ​ൾ നാ​യ​ക​ൻ സു​​നി​ൽ ഛേത്രി ​ആ​രാ​ധ​ക​രോ​ട്​ ക്ഷ​മ​ചോ​ദി​ക്കു​ന്നു. 

‘സാ​ൾ​ട്ട്​​ലേ​ക്കി​ലെ മ​ത്സ​രാ​ന്ത​രീ​ക്ഷ​ത്തി​ന്​ യോ​ജി​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക്​ സാ​ധി​ച്ചി​ല്ല. ഇ​ന്ത്യ​ൻ ഡ്ര​സി​ങ്​ റൂം ​ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​ൻ ന​മു​ക്കാ​യി​ല്ല’- ഛേത്രി ​ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഗാ​ല​റി​യി​ൽ ആ​രാ​ധ​ക​രു​െ​ട പി​ന്തു​ണ തു​ട​ര​ണ​മെ​ന്നും ത​ങ്ങ​ൾ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും ഛേത്രി ​കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത്സ​രം തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സി​​െൻറ കോ​ർ​ണ​ർ കി​ക്കി​ൽ ആ​ദി​ൽ ഖാ​ൻ ഹെ​ഡ​റി​ലൂ​ടെ നേ​ടി​യ ഗോ​ളി​ലൂ​ടെ​യാ​ണ്​​ ഇ​ന്ത്യ റാ​ങ്കി​ങ്ങി​ൽ ഏ​റെ താ​ഴെ​യു​ള്ള ബം​ഗ്ലാ​ദേ​ശി​നോ​ട്​ സ​മ​നി​ല പി​ടി​ച്ച​ത്. അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ ഒ​മാ​നെ​യും അ​ഫ്​​ഗാ​നെ​യു​മാ​ണ്​ നേ​രി​ടേ​ണ്ട​ത്. ശേ​ഷി​ക്കു​ന്ന അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രേ മി​ക​വോ​ടെ ക​ളി​ച്ചാ​ൽ ഇ​ന്ത്യ​ക്ക്​ ഇ​നി​യും പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ വ​ക​യു​ണ്ട്. 

ചൊ​വ്വാ​ഴ്​​ച ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഒ​മാ​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ ഖ​ത്ത​ർ 10 പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​ ‘ഇ’​യി​ൽ ഒ​ന്നാം സ്​​ഥാ​നം ഭ​ദ്ര​മാ​ക്കി. 
ഒ​രു​മ​ത്സ​രം കു​റ​ച്ച്​ ക​ളി​ച്ച ഒ​മാ​ൻ മൂ​ന്ന്​ ക​ളി​ക​ളി​ൽ നി​ന്നും ആ​റു​പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​തും അ​ഫ്​​ഗാ​ൻ മൂ​ന്ന്​ പോ​യ​ൻ​റു​മാ​യി മു​ന്നാ​മ​തും തു​ട​രു​ന്നു. ര​ണ്ട്​ സ​മ​നി​ല​ക​ളു​ടെ ഫ​ല​ത്തി​ൽ ര​ണ്ട്​ പോ​യ​ൻ​റ്​ മാ​ത്ര​മാ​ണ്​ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. 

ഗ്രൂ​പ് ജേ​താ​ക്ക​ളും മി​ക​ച്ച നാ​ല്​ റ​ണ്ണ​റ​പ്പു​ക​ളും മാ​ത്ര​മാ​ണ്​ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റു​ക​യെ​ന്ന​തി​നാ​ൽ ഇ​ന്ത്യ​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം അ​തി​ദു​ഷ്​​ക​ര​മാ​യി​രി​ക്കും.  

Loading...
COMMENTS