സിറിയയെ തളച്ച് ഇന്ത്യ
text_fieldsഅഹ്മദാബാദ്: ഇൻറർ കോണ്ടിനൻറൽ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യക്ക് ആശ്വാസ സമ നില. അവസാന മത്സരത്തിൽ സിറിയയെ ആണ് ഇഗോർ സ്റ്റിമാകിെൻറ ടീം 1-1ന് പിടിച്ചുകെട്ടി യത്. ആദ്യ രണ്ട് കളികളിൽ തജികിസ്താനോട് 4-2നും ഉത്തര കൊറിയയോട് 5-2നും തോറ്റതിനുശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
തോൽവിയോടെ ഫൈനൽ കാണാതെ സിറിയ പുറത്തായി. തജികിസ്താനും ഉത്തര കൊറിയയും ഫൈനലിൽ ഏറ്റുമുട്ടും. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ഇന്ത്യൻ ജഴ്സിയിൽ രണ്ടാം മത്സരം മാത്രം കളിക്കുന്ന സ്റ്റോപ്പർ ബാക്ക് നരേന്ദർ ഗെഹ്ലോട്ടിെൻറ ഗോളാണ് 52ാം മിനിറ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ, 77ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ഫിറാസ് അൽകാത്തിബ് സിറിയയെ ഒപ്പമെത്തിച്ചു. തകർപ്പൻ ഹെഡറിലൂടെയായിരുന്നു 18കാരനായ ഗെഹ്ലോട്ടിെൻറ ഗോൾ. ഗെഹ്ലോട്ടാണ് മാൻ ഒാഫ് ദ മാച്ച്.
