Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 2:01 AM IST Updated On
date_range 23 Sept 2017 2:01 AM ISTസന്നാഹ മത്സരം; ഇന്ത്യ മൊറീഷ്യസിനെ തോൽപിച്ചു
text_fieldsbookmark_border
പനാജി: കൗമാരലോകകപ്പിന് ഇന്ത്യൻപട ജയത്തോടെ ഒരുങ്ങി. ലോകകപ്പിനു മുന്നോടിയായി അവസാന സന്നാഹം കളിച്ച ഇന്ത്യൻ അണ്ടർ 17 ടീം മൊറീഷ്യസിനെ 3-0ന് തോൽപിച്ചാണ് ലോകമാമാങ്കത്തിന് തയാറെടുത്തത്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം വ്യാഴാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും പിറന്നത്. 65ാം മിനിറ്റിലായിരുന്നു മൊറീഷ്യസ് പ്രതിരോധം ഇന്ത്യൻ മുന്നേറ്റം ആദ്യം പിളർത്തുന്നത്. പകരക്കാരനായി കളത്തിലെത്തിയ ബോറിസ് സിങ് മൊറീഷ്യസ് പ്രതിരോധത്തെ കബളിപ്പിച്ച് ഗോളാക്കി. സുരേഷിെൻറ പാസിലാണ് ബോറിസ് സിങ്ങിെൻറ ഗോൾ. 81ാം മിനിറ്റിൽ ഇന്ത്യ രണ്ടാം ഗോളോടെ ലീഡ് പിടിച്ചു. ഷാജഹാനിൽനിന്ന് പാസ് സ്വീകരിച്ച് സൗരഭാണ് ഗോൾ നേടിയത്. പിന്നാലെ അനികേത് ജാദവ് മൂന്നാം ഗോളും നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഇതോടെ കൗമാര ലോകകപ്പിന് ഇന്ത്യൻ പടക്ക് പൂർണ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം. ഒക്ടോബർ ആറിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story