Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യ സാഫ്​ കപ്പ്​...

ഇന്ത്യ സാഫ്​ കപ്പ്​ ഫുട്​ബാൾ സെമിയിൽ

text_fields
bookmark_border
SAFF
cancel

ധാക്ക: തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ സാഫ്​ കപ്പ്​ ഫുട്​ബാൾ സെമിയിൽ. ഗ്രൂപ്​ ‘ബി’യിലെ മത്സരത്തിൽ മാലദ്വീപിനെതിരെ മറുപടിയില്ലാത്ത രണ്ടു​ ഗോളിനായിരുന്നു ജയം. 36ാം മിനിറ്റിൽ നിഖിൽ പൂജാരിയും 44ാം മിനിറ്റിൽ മൻവിർ സിങ്ങുമാണ്​ സ്​കോർ ചെയ്​തത്​.

സെമിയിൽ അയൽക്കാരായ പാകിസ്​താനാണ്​ ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ നേപ്പാളും മാലദ്വീപും ഏറ്റുമുട്ടും. അണ്ടർ 23 ടീമുമായെത്തിയ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 2-0ത്തിന്​​ തോൽപിച്ചിരുന്നു. ആദ്യ കളിയിൽ മഞ്ഞക്കാർഡ്​ കണ്ട മലയാളിതാരം ആഷിഖ്​ കുരുണിയൻ, ശരത്​ ഗൊലോയി എന്നിവരെ പുറത്തിരുത്തിയാണ്​ കോച്ച്​ കോൺസ്​റ്റ​​െ​െൻറൻ കളത്തിലിറങ്ങിയത്​.

ഇവർക്കൊപ്പം ഫോർവേഡ്​ സുമിത്​ പാസി ഉൾപ്പെ​െട മൂന്നു​ പേരെയും മാറ്റി.

Show Full Article
TAGS:SAFF cup indian team football sports news malayalam news 
News Summary - india to semi final in saff cup -sports News
Next Story