ഏഷ്യ കപ്പ് ഹോക്കി: പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
text_fieldsധാക്ക: ഏഷ്യ കപ്പ് ഹോക്കിയിൽ അയൽക്കാരുടെ പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പൂൾ ‘എ’യിലെ അവസാന മത്സരത്തിൽ പാകിസ്താൻ വല മൂന്നു വട്ടം കുലുക്കിയ ഇന്ത്യ (3-1) മൂന്നാം ജയവുമായി പൂൾ ജേതാക്കളായി രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ ക്വാർട്ടർ ഗോൾരഹിതമായി പിരിഞ്ഞതിനു ശേഷമായിരുന്നു ഇന്ത്യ വലകുലുക്കിത്തുടങ്ങിയത്.
17ാം മിനിറ്റിൽ ചിഗ്ലൻസന സിങ്ങിെൻറ ഉജ്ജ്വല ഫീൽഡ് ഗോളിലൂടെ പാക് വല ആദ്യമായി കുലുങ്ങി. ആകാശ്ദീപ് സിങ്ങിെൻറ ക്രോസിൽ പന്തെടുത്ത ചിഗ്ലൻസന ബുള്ളറ്റ്േഷാട്ട് തൊടുത്തപ്പോൾ പാക് പ്രതിരോധത്തിന് അടിതെറ്റി. പിന്നാലെ മൂന്നാം ക്വാർട്ടറിെൻറ അവസാനം രണ്ടു ഗോൾകൂടി പിറന്നു.
44ാം മിനിറ്റിൽ രമൺ ദീപ് സിങ്ങും 45ൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് സിങ്ങും സ്കോർ ചെയ്തതോടെ ഇന്ത്യ വിജയമുറപ്പിച്ച് ലീഡ് പിടിച്ചു. ഇതിനു തൊട്ടുപിന്നാലെ പാകിസ്താന് അലി ഷാൻ ആശ്വാസ ഗോൾ സമ്മാനിച്ചു.
