ഏഷ്യൻ കപ്പ് സന്നാഹം: ഇന്ത്യ ഒമാനെ നേരിടും
text_fieldsന്യൂഡൽഹി: ഏഷ്യൻ കപ്പ് ഫുട്ബാളിന് മുന്നോടിയായി ഇന്ത്യൻ ടീം ഒമാനുമായി സന്നാഹ മത്സരം കളിക്കും. അബൂദബിയിൽ ഡിസംബർ 27നാണ് മത്സരം. ജനുവരി അഞ്ചിന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിൽ ആറിന് തായ്ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഒക്ടോബറിൽ ചൈനയെയും (0-0), ഇൗ മാസം ജോർഡനെയും (1-2) നേരിട്ട ഇന്ത്യക്ക് ഏഷ്യൻ കപ്പിന് മുമ്പ് മറ്റു സന്നാഹ മത്സരങ്ങൾ ഇല്ലെന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കുവൈത്തിലെ മഴയും വെള്ളപ്പൊക്കവും മൂലം ടീമിെൻറ യാത്രവൈകിയത് ജോർഡനെതിരായ മത്സരത്തെയും ബാധിച്ചു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാന മണിക്കൂറിലാണ് കളിക്കാൻ തീരുമാനിച്ചത്. പുതുമുഖങ്ങളുമായി കളിച്ച ഇന്ത്യ 2-1ന് തോറ്റു. നിലവിലെ ഫിഫ റാങ്കിങ്ങിൽ ഒമാൻ 84ഉം, ഇന്ത്യ 97ഉം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
