സാ​ഫ്​ ക​പ്പ്​ ഫുട്​ബാൾ ഇ​ന്ത്യ x മാ​ല​ദ്വീ​പ്​ ഫൈ​ന​ൽ

23:26 PM
12/09/2018
safe-cup-23

ധാ​ക്ക: അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്​​താ​നെ വീ​ഴ്​​ത്തി (3^1) ഇ​ന്ത്യ സാ​ഫ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ. ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം, മ​ൻ​വീ​ർ സി​ങ്ങി​​െൻറ ഇ​ര​ട്ട​ഗോ​ൾ (48, 69) മി​ക​വി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സു​മീ​ത്​ പാ​സി ഒ​രു​ഗോ​ൾ (84) നേ​ടി. ര​ണ്ട്​ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യ മ​ല​യാ​ളി താ​രം ആ​ഷി​ഖ്​ കു​രു​ണി​യ​ൻ ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. 
ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ മാ​ല​ദ്വീ​പാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ആ​ദ്യ സെ​മി​യി​ൽ നേ​പ്പാ​ളി​നെ​തി​രെ 3-0ത്തി​നാ​യി​രു​ന്നു അ​വ​രു​ടെ ജ​യം. നേ​ര​ത്തേ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ഇ​ന്ത്യ മാ​ല​ദ്വീ​പി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു. 

ക​ട​ലാ​സി​ലും മു​ൻ റെ​ക്കോ​ഡു​ക​ളി​ലും പാ​കി​സ്​​താ​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ൽ നീ​ല​പ്പ​ട​യെ അ​വ​ർ ഗോ​ള​ടി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ ഗോ​ൾ​മു​ഖ​ത്ത്​ ആ​ശ​ങ്ക​പ​ര​ത്തു​ക​യും ചെ​യ്​​തു. ​ഇ​ട​ക്ക്​ ഗോ​ളി​യു​ടെ പി​ഴ​വി​ലൂ​ടെ പാ​കി​സ്​​താ​ന്​ അ​നു​കൂ​ല​മാ​യി ഒ​രു ഇ​ൻ​ഡ​യ​റ​ക്​​ട്​ ഫ്രീ​കി​ക്കും ല​ഭി​ച്ചു. മ​ൻ​വീ​റും ആ​ഷി​ഖും ന​യി​ച്ച ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​ങ്ങ​ളെ ​കൂ​ട്ടം​ചേ​ർ​ന്നാ​ണ്​ പാ​കി​സ്​​താ​ൻ ചെ​റു​ത്ത​ത്. ര​ണ്ടാം​പ​കു​തി​യി​ൽ കൂ​ടു​ത​ൽ ആ​​ക്ര​മി​ച്ച ഇ​ന്ത്യ​ക്ക്​ 50ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ പി​റ​ന്നു. വി​ങ്ങി​ൽ വി​ന്നും പ​ന്തു​മാ​യി ഒാ​ടി​യ ആ​ഷി​ഖ്​ ഉ​തി​ർ​ത്ത ഷോ​ട്ട്​ ബോ​ക്​​സി​നു​ള്ളി​ൽ മ​ൻ​വീ​ർ മ​നോ​ഹ​ര​മാ​യി ഫി​നി​ഷ്​​ചെ​യ്​​തു. വി​നീ​ത്​ റാ​യു​ടെ അ​സി​സ്​​റ്റി​ലാ​ണ്​ മ​ൻ​വീ​റി​​െൻറ ര​ണ്ടാം ​േഗാ​ൾ പി​റ​ന്ന​ത്.

85ാം മി​നി​റ്റി​ൽ പാ​സി നേ​ടി​യ ഗോ​ളി​ലേ​ക്കും പ​ന്തെ​ത്തി​ച്ചു​ന​ൽ​കി​യ​ത്​ ആ​ഷി​ഖി​​െൻറ ക്രോ​സാ​യി​രു​ന്നു. ഇ​തി​നി​ടെ, 88ാം മി​നി​റ്റി​ൽ പാ​കി​സ്​​താ​ൻ ഒ​രു​ഗോ​ൾ തി​രി​ച്ച​ടി​ച്ചു. 86ാം മി​നി​റ്റി​ൽ ലാ​ലി​യാ​ൻ​സു​ല ചാ​ങ്​​തെ​യും മു​ഹ്​​സി​ൻ അ​ലി​യും ചു​വ​പ്പ് ​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ ഇ​രു​ടീ​മും പ​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി. 

Loading...
COMMENTS