ഐ ലീഗ് അവസാനിപ്പിച്ചു; ഗോകുലം കേരള ആറാമത്
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ ലീഗ് സീസൺ റദ്ദാക്കാൻ തീരു മാനം. കിരീടം നേരത്തെ തന്നെ ഉറപ്പിച്ച മോഹൻബഗാനെ 2019-20 സീസണിലെ ചാമ്പ്യന്മാരായി പ്രഖ്യാ പിച്ചാണ് ശേഷിക്കുന്ന 28 മത്സരങ്ങൾ റദ്ദാക്കാൻ ഐ ലീഗ് കമ്മിറ്റിയുടെ തീരുമാനം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ് സുബ്രതാ ദത്തയുടെ നേതൃത്വത്തിൽ വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. ചാമ്പ്യന്മാർക്കുള്ള സമ്മാന വിഹിതം കഴിഞ്ഞുള്ള തുക ശേഷിച്ച പത്ത് ടീമുകളും തുല്ല്യമായി പങ്കിടും. സീസണിൽ തരംതാഴ്ത്തൽ ഉണ്ടായിരിക്കില്ല. മറ്റ് ഡിവിഷനൽ ലീഗുകളും റദ്ദാക്കാൻ തീരുമാനിച്ചു.
ഗോകുലം ആറാമത്
ടീമുകൾ 15 മുതൽ 17 മത്സരം വരെ പൂർത്തിയാക്കി നിൽക്കെ മാർച്ച് 14നാണ് കോവിഡ് കാരണം മത്സരങ്ങൾ നിർത്തിവെച്ചത്. അതിനും നാല് ദിനം മുേമ്പ മോഹൻ ബഗാൻ 16ൽ 12 ജയവുമായി 39 പോയൻറ് നേടി ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു. പിന്നീടുള്ള സ്ഥാനങ്ങൾക്കുവേണ്ടിയായിരുന്നു പോരാട്ടം. 15 മത്സരം കളിച്ച ഗോകുലം കേരള ആറ് ജയവുമായി 22 പോയൻറിൽ ആറാം സ്ഥാനത്ത് നിൽക്കെയാണ് മത്സരങ്ങൾ നിർത്തിവെക്കുന്നത്. മികച്ച ഫോമിലായിരുന്ന ടീമിെൻറ ജൈത്രയാത്രക്കിടെയായിരുന്നു കോവിഡ് തിരിച്ചടിയായത്.
മോഹൻ ബഗാൻ (16 കളി, 39 പോയൻറ്) ഈസ്റ്റ് ബംഗാൾ (16 കളി, 23 പോയൻറ്), പഞ്ചാബ് എഫ്.സി (16-23), റിയൽ കശ്മീർ (15-22), ട്രാവു എഫ്.സി (17-22), ഗോകുലം കേരള (15-22), ചെന്നൈ സിറ്റി (16-21), ചർച്ചിൽ ബ്രദേഴ്സ് (15-20), നെറോക (17-19), ഐസോൾ (15-16), ഇന്ത്യൻ ആരോസ് (16-9) എന്നിങ്ങനെയാണ് പോയൻറ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
