പരമ്പര പിടിക്കാൻ ഇന്ത്യ
text_fieldsബംഗളൂരു: ആദ്യ മത്സരത്തിലേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയിൽനിന്ന് സടകുടഞ്ഞെഴുന്ന േറ്റ ഇന്ത്യ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുന്നു . ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞായറാഴ്ച പകലും രാത്രിയുമായി നടക്കുന്ന മത്സ രം പരമ്പര ജേതാക്കളെ നിർണയിക്കുമെന്നതിനാൽ റൺസൊഴുകുന്ന പിച്ചിൽ കളി െപാളിക്കും. ക ഴിഞ്ഞ വർഷം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലും ആദ്യ മത്സരത്തിൽ തോറ്റശേഷം രണ്ടു ജയത്തോടെ തിരിച്ചുവന്നാണ് കോഹ്ലിയും കൂട്ടരും കപ്പിൽ മുത്തമിട്ടത്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ആത്മവിശ്വാസത്തോടെ കച്ചെകട്ടണമെങ്കിൽ നിർണായക അങ്കത്തിൽ ഇന്ത്യക്ക് കംഗാരുക്കളെ വീഴ്ത്തിയേ തീരൂ.
ഇന്ത്യ റെഡി
ബാറ്റിങ് നിര പൂർണസജ്ജമായതാണ് ടീം ഇന്ത്യക്ക് ആത്മവിശ്വാസമേകുന്നത്. ഒാപണിങ്ങിൽ രോഹിത് ശർമയും ശിഖർ ധവാനും മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫോമിലാണ്. നാലാം നമ്പറിലിറങ്ങിയ ശ്രേയസ് അയ്യർ കഴിഞ്ഞ രണ്ടു കളിയിലും പരാജയമായെങ്കിലും അഞ്ചാം നമ്പറിൽ ലോകേഷ് രാഹുൽ മിന്നുംഫോമിലാണെന്നത് മധ്യനിരക്ക് പ്രതീക്ഷ നൽകുന്നു. പരമ്പരക്കുമുമ്പ് മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യർ കൂടി താളം കണ്ടെത്തിയാൽ ബാറ്റിങ് ലൈനപ് ശക്തമാവും.
കഴിഞ്ഞ മത്സരത്തിനിടെ രോഹിതിനും ധവാനുമേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. ബാറ്റിങ്ങിനിടെ പരിക്കേറ്റ ധവാൻ ഫീൽഡിനിറങ്ങിയിരുന്നില്ല. ഫീൽഡ് ചെയ്യുന്നതിനിടെയാണ് രോഹിതിന് പരിക്കേറ്റത്. ഇരുവരും ഞായറാഴ്ച ഇന്നിങ്സ് ഒാപൺ ചെയ്യുമെന്ന് കോഹ്ലി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നു പേസർമാരും രണ്ടു സ്പിന്നർമാരുമടങ്ങുന്ന സന്തുലിതമായ ബൗളിങ് നിരയാണ് ആതിഥേയരുടേത്. ഏകദിന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നറെന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ പിന്നിട്ടാണ് കുൽദീപ് യാദവിെൻറ വരവ്. ഇന്ത്യൻ പേസർമാർ യോർക്കറുകൾ കൃത്യമായി വിനിയോഗിച്ചെന്ന് മത്സരശേഷം കോഹ്ലി ചൂണ്ടിക്കാട്ടിയിരുന്നു.
കണക്കു വീട്ടാൻ ആസ്ട്രേലിയ
കഴിഞ്ഞവർഷം നീലപ്പടയോട് സ്വന്തം മണ്ണിലേറ്റ പരമ്പര തോൽവി കംഗാരുക്കൾക്ക് കുറച്ചൊന്നുമല്ല ക്ഷീണമായത്. സ്മിത്തും വാർണറുമില്ലാതിരുന്ന താരതമ്യേന കരുത്തുകുറഞ്ഞ ടീമിനെതിരെയായിരുന്നു അന്ന് ഇന്ത്യയുടെ ജയം. അതിെൻറ അരിശമെല്ലാം വാംഖഡെയിൽ തീർത്താണ് ആസ്ട്രേലിയ ഇൗ പരമ്പര തുടങ്ങിവെച്ചത്. ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുെട ജയം ആധികാരികമായിരുന്നെങ്കിൽ രാജ്കോട്ടിലെ രണ്ടാം മത്സരം കോഹ്ലിയും കൂട്ടരും 36 റൺസിനാണ് ജയിച്ചുകയറിയത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ചിെൻറ െഎ.പി.എൽ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ കളിയെന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഫിഞ്ചിനും വാർണർക്കും പുറമെ സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുെഷയ്ൻ എന്നിവരുടെ ബാറ്റിങ് കരുത്തും കമ്മിൻസ്, സ്റ്റാർക്ക്, ആദം സംപ എന്നിവരടങ്ങുന്ന ബൗളിങ് നിരയും അവസരത്തിനൊത്തുയർന്നാൽ കളി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
