Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 96 -ാം സ്ഥാനത്ത്
text_fieldsbookmark_border
ഫിഫ റാങ്കിംഗിൽ മികച്ച പ്രകടനവുമായി ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യ 96 -ാം സ്ഥാനത്താണുള്ളത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) റാങ്കിങ്ങിൽ 12 ാം സ്ഥാനത്താണ് ഇന്ത്യ. 21 വർഷത്തിനിടെ ഇന്ത്യയുടെ മികച്ച റാങ്കിങ്ങാണ് ഇത്.

2015ൽ 173ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് വർഷത്തിനിടെ മികച്ച നേട്ടമാണ് റാങ്കിങ്ങിൽ നേടിയത്. 77 സ്ഥാനം മറികടന്നാണ് ഇന്ത്യ പുതിയ നേട്ടത്തിലെത്തിയത്. കഴിഞ്ഞ 15 മത്സരങ്ങളിൽ 13ലും വിജയിക്കാൻ ഇന്ത്യക്കായി. ഭൂട്ടാനെതിരെ നടന്ന അനൗദ്യോഗിക മത്സരം ഉൾപെടെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഇന്ത്യ തോൽവിയറിയുകയും ചെയ്തിട്ടില്ല. സ്റ്റീഫൻ കോൺസ്റ്റന്റൈൻ രണ്ടാം തവണ ദേശീയ പരിശീലകനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യ 171ാം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്.
Next Story
