Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രിയ വാര്യർക്ക്...

പ്രിയ വാര്യർക്ക് വി.ഐ.പി ബോക്സും ഐ.എം വിജയന് തറ ടിക്കറ്റും; നടപടിക്കെതിരെ ആരാധക പ്രതിഷേധം

text_fields
bookmark_border
പ്രിയ വാര്യർക്ക് വി.ഐ.പി ബോക്സും ഐ.എം വിജയന് തറ ടിക്കറ്റും; നടപടിക്കെതിരെ ആരാധക പ്രതിഷേധം
cancel

കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ വി.ഐ.പി ഗാലറിയില്‍ പ്രിയ വാര്യരെ ഉൾപെടുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസമായ ഐ.എം വിജയന് തറ ടിക്കറ്റ് നല്‍കിയ ബ്ലാസ്റ്റേഴ്സ് നടപടിക്കെതിരെ ആരാധകരുടെ പ്രതിഷേധം. നടപടിക്കെതിരെ ആരാധകൻ എഴുതിയ സോഷ്യൽമീഡിയ കുറിപ്പ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത് ഐഎം വിജയനും രംഗത്തെത്തി. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇന്ത്യന്‍ ഫുട്ബോള്‍ പുതിയ വസന്തം ഐ.എസ്.എല്‍ നെ പിന്തുണക്കാന്‍.... കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചില്‍ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്....തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിന്‍ക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍ ആയി വളര്‍ന്നത് ഏറെ കാലം ഇന്ത്യന്‍ ഫുടബോളില്‍ അയാളങ്ങനെ കത്തിജ്വലിച്ച്‌ നിന്നു. പേര് അയിനിവളപ്പില്‍ മണി വിജയന്‍... ഒന്നുകൂടി വെക്തമാക്കിയാല്‍ .... ആ പേരിന് ഇന്ന് ഇന്ത്യന്‍ ഫുടബോളില്‍ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും ...പണ്ട് തൃശ്ശൂര്‍ .. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെയും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയന്‍ എന്ന ഇന്ത്യന്‍ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു. 

ഇന്ത്യന്‍ ഫുടബോളില്‍ അയാള്‍ നെയ്തെടുത്ത നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്.2003ല്‍ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ആ ട്ൂര്‍ണമെന്റിലെ ടോപ് സ്കോറ റാവു മ്ബോള്‍ അയാള്‍ക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യല്‍ ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണര്‍ഷിപ്പ് ..1999 സാഫ് ഗെയിംസില്‍ ഭൂട്ടാന്റെ പ്രതിരോധം പിളര്‍ന്ന് ഗോള്‍നോടുമ്ബോള്‍ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോര്‍ഡാണു ... ഇന്റര്‍നാഷണല്‍ ഫുഡ്ബോളില്‍ ഏറ്റവും വേഗമേറിയ ഗോള്‍. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യന്‍ ഫുട്ബോളര്‍ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയന്‍....

ഇന്ത്യന്‍ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാള്‍ മുതല്‍ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യന്‍ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാല്‍ 1993 നെഹുറു കപ്പ് ടൂര്‍ണമെന്റില്‍ 1990 വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാല്‍ റോജര്‍ മില്ലയുടെ കാമറൂണിനെ സമനിലയില്‍ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യന്‍ ഫുടബോളിന്റെ ചരിത്രത്തില്‍ എവടെ ആണ് സ്ഥാനം? ആ ഗോള്‍ ഇന്ത്യന്‍ ഫുടബോളിനു നല്‍കിയ ഊര്‍ജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയില്‍ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും. ഇന്ന് ഇന്ത്യന്‍ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്ബോള്‍ വിജയന്‍ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നില്‍ക്കുന്നതും ഇതുകൊണ്ടൊക്കെ ആയിരിക്കും

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എല്‍ ഫൈനലിന് നൂറു രൂപയുടെ ഒരു 'തറ '' ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് അഭമാനിച്ച്‌ വിട്ടത്. ആ കാലുകളെ അറയാന്‍ പോന്ന വിവരം ഒന്നും അവര്‍ക്ക് ഇല്ലായിരിക്കണം... അലെങ്കില്‍ ഹൃദയം കൊണ്ട് കളി കാണാന്‍ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോള്‍... ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന് അവര്‍ക്ക് തോന്നിക്കാണും....

സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യന്‍ ഫുടബോളിന്റെ നെറുകയില്‍ എത്തിച്ച കഥകള്‍ ഒന്നും നമ്മുക്കും അവര്‍ക്കും അറിയിലെങ്കിലും... കൊല്‍ക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാല്‍ട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊല്‍ക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കില്‍ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അതുകൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊല്‍ക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാള്‍ കളിക്കണ്ടത്.

ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാള്‍ ഇന്ത്യ യില്‍ ജനിക്കണ്ട ഒരു ഫുട്ബോള്‍ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ഫുടബോളിന്റെ പിന്നാപ്പുറങ്ങളില്‍ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?  ആ പ്രതിഭയെ ചൂഷണം ചെയ്യാന്‍ പോന്ന കച്ചവട തന്ത്രങ്ങള്‍ ഒന്നും കേരളാ ബ്ലാസ്റ്റേഴ്സ്ന് പോലും ആവിഷ്ക്കരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിന്‍ പോളി മാര്‍ നിലനില്‍ക്കുന്നത്.. കേരളത്തിലെ ഫുട്ബോള്‍ ബ്രാന്റ് ആവാന്‍ നിവിന്‍ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യന്‍ ഐ എം വിജയന്‍ തന്നെയാണ് (പോളി ഫാന്‍സ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിര്‍ത്തുകയും ചെയേണ്ട ആളല്ല വിജയന്‍.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്
ഇന്ത്യ മഹാരാജ്യത്ത് വളര്‍ന്ന് വരുന്ന ഫുട്ബോള്‍ പ്രതിഭകള്‍ക്ക് കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഥകള്‍ പറഞ്ഞതുകൊടുക്കാന്‍ ലയണല്‍ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാല്‍ഡോ മാരുടെയും പ്രോഫൈല്‍ ചികയണ്ട കാര്യമില്ല. തൃശൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയില്‍അയാള്‍ കളിച്ചതും ഫുട്ബോള്‍ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോള്‍ ...

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanfootballmalayalam newssports newsPriya Varrier
News Summary - im vijayan- sports news
Next Story