Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ, ഐ ലീഗ്​...

ഐ.എസ്​.എൽ, ഐ ലീഗ്​ വേർതിരിവില്ലെന്ന്​ സ്​റ്റിമാക്​

text_fields
bookmark_border
Igor-Stimac
cancel

ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ഫുട്​ബാൾ ടീം കോച്ച്​ ഐകർ സ്​റ്റിമാകി​​​െൻറ അപ്രതീക്ഷിത സാന്നിധ്യംകൊണ്ടാണ് ഐ ലീഗ് ​ ട്രോഫി അനാവരണ ചടങ്ങ്​ ​ശ്രദ്ധിക്കപ്പെട്ടത്​. ഐ.എസ്​.എല്ലിന്​ നൽകുന്ന അതേ പ്രാധാന്യം ഐ ലീഗിനുമുണ്ടെന്നും ഇന ്ത്യൻ പാസ്​പോർട്ട്​ കൈവശമുള്ള ഏത്​ കളിക്കാരനും ദേശീയ ടീമിൽ ഇടം കണ്ടെത്താൻ മത്സരിക്കാമെന്ന സന്ദേശം നൽകാനാണ്​ താൻ ചടങ്ങിനെത്തിയതെന്നുമായിരുന്നു സൂപ്പർകോച്ചി​​​െൻറ വാക്കുകൾ.

​ലോകകപ്പ്​ യോഗ്യത റൗണ്ടിലെ നിരാശജനകമായ പ്രകടനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ സന്ദേശ്​ ജിങ്കാൻ, റൗളിന്​ ബോർഗസ്​, പ്രണോയ്​ ഹാൾഡർ എന്നിവരുടെ അസാന്നിധ്യത്തിലു​ം 2018 ലോകകപ്പ്​ യോഗ്യത റൗണ്ടിനെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്ക്​ സാധിച്ചതായി സ്​റ്റിമാക്​ വ്യക്തമാക്കി.

കഴിഞ്ഞ യോഗ്യതാ റൗണ്ടിൽ ഇന്ത്യ തുടർച്ചയായി അഞ്ചുമത്സരങ്ങൾ തോറ്റ്​ പോയ​​​െൻറാന്നും നേടാതിരുന്നെങ്കിൽ നിലവിൽ രണ്ട്​ തോൽവിയും മൂന്ന്​ സമനിലകളുമടക്കം ടീമിന്​ മൂന്നുപോയൻറുണ്ട്​. ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും ഏഷ്യൻ കപ്പിന്​ യോഗ്യത നേടുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ടീം പരിശ്രമിക്കുമെന്നും സ്​റ്റിമാക്​ കൂട്ടി​ച്ചേർത്തു.

സുനിൽ ഛേത്രിയല്ലാതെ ലീഗുകളിൽ ഗോളടിച്ച്​ കൂട്ടുന്ന മറ്റേതൊരു താരത്തെയാണ് നിലവിൽ​ നിങ്ങൾക്ക്​ കാണിച്ചുതരാൻ കഴിയുകയെന്നും. മലയാളി താരം ജോബി ജസ്​റ്റിനടക്കമുള്ള താരങ്ങൾ സ്​ഥിരതയാർന്ന പ്രകടനം കാഴ്​ചവെക്കുന്നതും സ്​കോർ ചെയ്യുന്നതും കാണാൻ കാത്തിരിക്കുകയാണെന്ന്​ സ്​റ്റിമാക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football teamIgor Stimac
News Summary - Igor Štimac
Next Story